viral video: കിം കിം ചലഞ്ചിന്റെ കെനിയൻ വേർഷൻ ശ്രദ്ധനേടുന്നു..

ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനു വേണ്ടി മഞ്ജു വാര്യര്‍ പാടിയ പാട്ടാണ് 'കിം കിം'.   

Written by - Ajitha Kumari | Last Updated : Dec 21, 2020, 08:14 PM IST
  • കിം കിം ചലഞ്ചിന്റെ ഒരു കെനിയ വേര്‍ഷന്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
  • കെനിയയില്‍ നിന്നും കുറച്ച് കുട്ടികള്‍ ചേർന്ന് കിം കിം പാട്ടിന് നൃത്തം വയ്ക്കുന്ന വീഡിയോ മഞ്ജു വാര്യരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
viral video: കിം കിം ചലഞ്ചിന്റെ കെനിയൻ വേർഷൻ ശ്രദ്ധനേടുന്നു..

ഓരോ ദിവസവും പിന്നിടുമ്പോഴും മഞ്ജു വാര്യരുടെ കിം കിം ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.  ജാക്ക് ആന്‍ഡ് ജില്‍ (JacknJill) എന്ന ചിത്രത്തിനു വേണ്ടി മഞ്ജു വാര്യര്‍ പാടിയ പാട്ടാണ് 'കിം കിം'.  പാട്ടിന് പിന്നാലെ മഞ്ജുവിന്റെ നൃത്തവും കൂടിയായപ്പോൾ പിന്നെ പറയുകയും വേണ്ട. 

Also Read: viral video: 'കിം കിം' പാട്ടിനൊപ്പം നൃത്തച്ചുവടുമായി ലേഡി സൂപ്പർ സ്റ്റാർ

കുട്ടികളും അമ്മമാരുമൊക്കെ ഇതൊരു ചലഞ്ച് ആയിട്ടെടുത്തിരിക്കുകയാണ്.  ഇപ്പോഴിതാ കിം കിം ചലഞ്ചിന്റെ (KIM KIM Challenge) ഒരു കെനിയ വേര്‍ഷന്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കെനിയയില്‍ നിന്നും കുറച്ച് കുട്ടികള്‍ ചേർന്ന് കിം കിം പാട്ടിന് നൃത്തം വയ്ക്കുന്ന വീഡിയോ മഞ്ജു വാര്യരാണ് സോഷ്യൽ മീഡിയയിൽ (Social Media) പങ്കുവെച്ചിരിക്കുന്നത്.  ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.  

ഉറുമിയ്ക്ക് (Urumi) ശേഷം സന്തോഷ് ശിവന്‍ (Santhosh Sivan) ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.  ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് (Kalidas Jayaram)

കിം കിം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്.  ഗാനത്തിലെ വരികൾ ബി കെ ഹരിനാരയണന്റേതാണ് സംഗീതം റാം സുരേന്ദര്‍ നിർവഹിച്ചിരിക്കുന്നു.  ചിത്രത്തിൽ നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ് തുടങ്ങിയ വലിയ താരനിരകള്‍ അണിനിരക്കുന്നുണ്ട്.  

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News