War 2 : വാർ 2ൽ ടൈഗർ ഷ്റോഫില്ല, പകരം ജൂനിയർ എൻടിആർ; ഹൃത്വിക് റോഷൻ ചിത്രത്തിന്റെ സംവിധായകനെയും മാറ്റി

War 2 Movie Update : ബ്രഹ്മാസ്ത്രയുടെ സംവിധായകൻ അയാൻ മുഖർജിയാണ് സിദ്ധാർഥ് ആനന്ദിന് പകരം വാർ 2 സംവിധാനം ചെയ്യുക.

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 04:38 PM IST
  • അയാൻ മുഖർജിയാണ് ചിത്രം സംവിധാനം ചെയ്യുക
  • ടൈഗർ 3ന് ശേഷം ഹൃത്വക് റോഷൻ ചിത്രം തിയറ്ററുകളിൽ എത്തും
War 2 : വാർ 2ൽ ടൈഗർ ഷ്റോഫില്ല, പകരം ജൂനിയർ എൻടിആർ; ഹൃത്വിക് റോഷൻ ചിത്രത്തിന്റെ സംവിധായകനെയും മാറ്റി

വൈആർഎഫ് സ്പൈവേഴ്സിന്റെ അണിയറയിൽ ഒരുങ്ങുന്ന ഹൃത്വിക് റോഷൻ ചിത്രം വാർ 2ൽ ദക്ഷിണേന്ത്യൻ താരം ജൂനിയർ എൻടിആറും. ബോളിവുഡ് താരം ടൈഗർ ഷ്റോഫിനെ മാറ്റിയാണ് ജുനിയർ എൻടിആറിനെ യാഷ് രാജ് ഫിലിംസ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പത്താന്റെ സംവിധായകൻ സിദ്ധാർഥ് ആനന്ദിനെയും മാറ്റി. പകരം ബ്രഹ്മാസ്ത്രയുടെ സംവിധായകൻ അയൻ മുഖർജിക്ക് വാർ 2ന്റെ സംവിധാനം നിർവഹക്കാനുള്ള ചുമതല വൈആർഫ് ചുമതല നൽകി.

ബോളിവുഡ് ട്രേഡ് അനലിസ്റ്റായ തരൺ ആദർശാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഹൃത്വിക് റോഷനും ആർആർആർ താരം ജൂനിയർ എൻടിആറും ആദ്യമായിട്ടാണ് ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത്. 

ALSO READ : Corona Papers Movie: ഇത് പതിവ് പ്രിയദർശൻ ചിത്രമല്ല; കൊറോണ പേപ്പേഴ്സ് നാളെ മുതൽ തിയറ്ററുകളിൽ

ചിത്രത്തിൽ ജൂനിയർ എൻടിആർ പ്രതിനായക വേഷത്തിൽ എത്തുമെന്നാണ് ബോളിവുഡ് മാധ്യമമായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. സ്പൈവേഴ്സിന് ദക്ഷിണേന്ത്യൻ മാർക്കറ്റിലും വലിയ സ്വീകാര്യത ലഭിക്കുന്നതിന് വേണ്ടിയാണ് തെലുങ്ക് സൂപ്പർ താരത്തെ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വൈആർഎഫ് സ്പൈ യൂണിവേഴ്സിന്റെ കീഴിൽ ഇതിനോടകം നാല് ചിത്രങ്ങളാണ് തിയറ്ററുകളിൽ എത്തിയത്. സൽമാൻ ഖാൻ നായകനായി എത്തിയ എക് താ ടൈഗർ, ടൈഗഡ സിന്ദാ ഹെയ്, വാറിന്റെ ആദ്യ ഭാഗം, ഷാറൂഖ് ഖാൻ ചിത്രം പത്താൻ എന്നിങ്ങിനെയാണ്. 2023ൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവു വലിയ കളക്ഷൻ നേടിയ ചിത്രമാണ് പത്താൻ.  1,050.24 കോടിയാണ് ഷാറൂഖ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്.

ഇവയ്ക്ക് പുറമെ സ്പൈവേഴ്സിന്റെ കുടകീഴിൽ ഇറങ്ങുന്ന മൂന്ന് ചിത്രങ്ങളിൽ ഒന്നാണ് വാർ 2. ടൈഗറിന്റെ മൂന്നാം ഭാഗം ടൈഗർ വിസേഴ്സ് പത്താൻ എന്നിങ്ങിനെയാണ് സ്പൈവേഴ്സിന്റെ ബാനറിൽ തീയറ്ററുകളിലേക്ക് എത്താൻ അണിനിരക്കുന്നത്. ടൈഗർ 3 ആണ് സ്പൈവേഴ്സിന്റെ കുടകീഴിൽ നിന്നുമെത്തുന്ന അടുത്ത ചിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News