തമിഴ് നടൻ വിവേക് അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

ഇന്നലെ രാവിലെ ഒരു ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ പെട്ടെന്ന് നെഞ്ച് വേദന ഉണ്ടാവുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 09:22 AM IST
  • ഇന്ന് വെളുപ്പിനെ ചികിത്സയിലിരിക്കെയാണ് അന്ത്യം.
  • 59ത് വയസായിരുന്നു.
  • ഇന്നലെ രാവിലെ ഒരു ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ പെട്ടെന്ന് നെഞ്ച് വേദന ഉണ്ടാവുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.
  • 1987 ൽ കെ ബാലചന്ദറിന്റെ മാനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ ആദ്യമായി അഭിനയ രംഗത്ത് വിവേകെത്തുന്നത്
തമിഴ് നടൻ വിവേക് അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

Chennai : തമിഴ് നടൻ വിവേക് ( Actor Vivek ) അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ (Chennai) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. ഇന്ന് വെളുപ്പിനെ ചികിത്സയിലിരിക്കെയാണ് അന്ത്യം.  59ത് വയസായിരുന്നു.

ഇന്നലെ രാവിലെ ഒരു ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ പെട്ടെന്ന് നെഞ്ച് വേദന ഉണ്ടാവുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. 

ALSO READ : വാക്‌സിൻ എടുത്തതിന് തൊട്ട് പിന്നാലെ ഹൃദയാഘാതം; തമിഴ് നടൻ വിവേക് അതീവ ഗുരുതരാവസ്ഥയിൽ

ഈ കഴിഞ്ഞ വ്യാഴഴ്ച്ച ആയിരുന്നു വിവേക് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.  ചെന്നൈയിലെ ഒമാനദുരർ ആശുപത്രിയിൽ നിന്നാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. അതിന് പിന്നാലെയായിരുന്നു താരത്തിന് ഹൃദായാഘാതം ഉണ്ടായത്. എന്നാൽ ഹൃദയഘാതത്തിന് വാക്സിനുമായി യാതൊരു ബന്ധമില്ലെന്ന് ഡോക്ടമാർ അറിയിക്കുകയും ചെയ്തു.

ALSO READ : വെറും മാസ്സല്ല, കൊല മാസ്... തമിഴ് ഹാസ്യ താരം വിവേകിന്റെ മേക്കോവർ!

അന്ന്യൻ, ബിഗിൽ, സാമി, ശിവാജി തുടങ്ങിയ ഇരുനൂറിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2009 ൽ രാജ്യം പത്മീശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അഞ്ച് തവണ മികച്ച ഹാസ്യനടനുള്ള തമിഴ് നാടിന്റെ സർക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നാല് തവണ ഫിലിം ഫെയർ പുരസ്കാരവും വിവേകിന് ലഭിച്ചു.

1961ൽ  തൂത്തുക്കുടിയിൽ ജനിച്ച അദ്ദേഹം 1980 കാലഘട്ടങ്ങളിൽ സംവിധായകൻ കെ ബാലചന്ദറിന്റെ സഹസംവിധായകനായിട്ടാണ് സിനിമ മേഖലയിലേക്കെത്തുന്നത്. 1987 ൽ കെ ബാലചന്ദറിന്റെ മാനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ ആദ്യമായി അഭിനയ രംഗത്ത് വിവേകെത്തുന്നത്. തുടർന്ന് 90കളിലും 2000ത്തിലും നിരവധി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. തമിഴ് സിനിമിയിൽ വടിവേലു കഴിഞ്ഞാൽ ഹാസ്യ കഥപാത്രങ്ങളുടെ പ്രധാനിയായിരുന്നു വിവേക്.

ALSO READ : Anniyan Hindi Remake: അന്ന്യന്റെ ഹിന്ദി റീമേക്ക് നിയമവിരുദ്ധമെന്ന് നിർമ്മാതാവ് ഓസ്‌കർ രവിചന്ദ്രൻ

ഹിന്ദി സിനിമ വിക്കി ഡോണോരുടെ തമിഴ് പതിപ്പായ ധാരാള പ്രഭുവിലാണ് വിവേക് അവസാനമായി അഭിനയിച്ചത്. കമല ഹാസന്റെ ഇന്ത്യൻ 2 വിൽ അഭിനയിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു വിവേക് ഇപ്പോൾ. കഴിഞ്ഞ മാർച്ചിൽ ഇന്ത്യയിൽ ലോക്ക്ഡൗൺ വന്ന അതെ ആഴ്ചയിൽ തന്നെയായിരുന്നു ഹരീഷ് കല്യാൺ അഭിനയിച്ച ധാരാള പ്രഭു റിലീസ് ചെയ്‌തത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

Trending News