Viral Video: ഒരു ചായകുടിക്കാൻ പെടാപാട് പെടുന്ന ഉർഫി; വീഡിയോ വൈറൽ

Urfi Viral Video: പലപ്പോഴും താരത്തിന്റെ വസ്ത്രധാരണ രീതിയാണ് വിഷയമാകുന്നത്. വസ്ത്രത്തിന്റെ പേരിൽ പലപ്പോഴും ട്രോളുകളിൽ നിറഞ്ഞു നിൽക്കാറുമുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 13, 2023, 02:24 PM IST
  • ഉർഫി ജാവേദിനെ അറിയാത്തവർ വളരെ വിരളമാണ്
  • താരത്തിന്റെ ഫാഷനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ സംസാരമുള്ളത്
Viral Video: ഒരു ചായകുടിക്കാൻ പെടാപാട് പെടുന്ന ഉർഫി; വീഡിയോ വൈറൽ

Urfi Javed: സോഷ്യൽ മീഡിയയിലെ സംസാരവിഷയമായ ഹിന്ദി ടെലിവിഷൻ താരം ഉർഫി ജാവേദിനെ അറിയാത്തവർ വളരെ വിരളമാണ്. താരത്തിന്റെ ഫാഷനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ സംസാരമുള്ളത്.   പലപ്പോഴും താരത്തിന്റെ വസ്ത്രധാരണ രീതിയാണ് വിഷയമാകുന്നത്. വസ്ത്രത്തിന്റെ പേരിൽ പലപ്പോഴും ട്രോളുകളിൽ നിറഞ്ഞു നിൽക്കാറുമുണ്ട്.

Also Read: Edavela Babu: ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക എന്റെ കൈയിലില്ല; ബാബുരാജിന്റെ വെളിപ്പെടുത്തൽ തള്ളി ഇടവേള ബാബു

ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെയാണ് ഉർഫി ജാവേദ്  പ്രശസ്തയാകുന്നത്.  ചില സമയങ്ങളിൽ തരാം അണിഞ്ഞിരിക്കുന്ന വസ്ത്രം കണ്ടാൽ എന്തിനാണ് വസ്ത്രം ധരിക്കുന്നത് എന്ന് പോലും നമുക്ക് തോന്നിപ്പോകും.  മാത്രമല്ല എപ്പോൾ എന്ത് ഫാഷനുമായിട്ടാണ് തരാം വരുന്നതെന്നും ആർക്കും പറയാനും പറ്റില്ല.  ഇപ്പോഴിതാ ഒരു ചായ കുടിക്കാൻ പെടാപാട് പെടുന്ന ഉർഫിയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  അത്തരത്തില്‍ താരം അടുത്തിടെ ഒരു ഫാഷന്‍ പരീക്ഷണം കാരണം ഒരു ചായകുടിക്കാൻ കഴിയാത്ത അവസ്ഥയിലായി ഉര്‍ഫി. അത് മറ്റൊന്നും കൊണ്ടല്ല കേട്ടോ അവിടെയും ഉർഫിയുടെ വസ്ത്രധാരണം തന്നെയാണ് വിഷയം.  വീഡിയോ കാണാം...

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Uorfi (@urf7i)

Also Read: Karnataka Election Result 2023: കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം; ഷിംലയിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി; വീഡിയോ വൈറൽ

ഈ വീഡിയോ ഉർഫി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.  'ചായ കൂടുതൽ പ്രാധാന്യമുള്ളതാകുമ്പോൾ' എന്ന അടിക്കുറിപ്പോടെയാണ്‌ താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും കാറിൽ ഇരിക്കുന്ന ഉർഫിയെ. ഉർഫിയ്ക്ക് ചായ കുടിക്കാൻ കഴിയാത്തത് താരത്തിന്റെ വസ്ത്രത്തിന്റെ മുൻവശത്ത് ബാരിക്കേഡ് പോലെയുള്ള ഒരു സാധനം പിടിപ്പിച്ചിട്ടുള്ളത് കൊണ്ടാണ്. ഇതൊരു ഷീൽഡ് പോലെ മുഖം വരെ മറഞ്ഞിരിക്കുന്ന ഡിസൈൻ ആണ്.  അതുകൊണ്ടുതന്നെ സൈഡിലൂടെ ചായ കുടിക്കാൻ നോക്കിയിട്ടും താരത്തിന് പറ്റുന്നില്ല. ഒടുവിൽ കഷ്ടപ്പെട്ട് ഇഷ്ടപ്പട്ട ചായ കുടിക്കുന്ന ഉർഫിയെ നിങ്ങൾക്ക് കാണാൻ കഴിയും.  എന്തായാലും വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ഇതിന് ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്.  22 M വ്യൂസും 136 k ലൈക്‌സുമാണ് ഇതുവരെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News