Viral Video: നടുറോഡിൽ നൃത്തം ചെയ്ത് തമിഴ് ടിവി അവതാരക പ്രിയങ്ക ദേശ്പാണ്ഡെ, വീഡിയോ വൈറൽ

Viral Video: വിജയ് ടിവി അവതാരക പ്രിയങ്ക ദേശ്പാണ്ഡെ നടുറോഡിൽ നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു.  

Last Updated : Aug 20, 2022, 02:34 PM IST
  • പ്രിയങ്ക നടുറോഡിൽ നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു
  • വിജയ് ടിവിയിലെ ഏറ്റവും പ്രശസ്തയായ വനിതാ വീഡിയോ ജോക്കിയാണ് പ്രിയങ്ക ദേശ്പാണ്ഡെ
  • ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായും പ്രിയങ്ക പ്രവേശിച്ചിരുന്നു
Viral Video: നടുറോഡിൽ നൃത്തം ചെയ്ത് തമിഴ് ടിവി അവതാരക പ്രിയങ്ക ദേശ്പാണ്ഡെ, വീഡിയോ വൈറൽ

Viral Video: വിജയ് ടിവിയിലെ ഏറ്റവും പ്രശസ്തയായ വനിതാ വീഡിയോ ജോക്കിയാണ് പ്രിയങ്ക ദേശ്പാണ്ഡെ. ശിവകാർത്തികേയനും ഡിഡിക്കും ശേഷം വിജയ് ടിവിയിലെ ഏറ്റവും ജനപ്രിയ അവതാരകരാണ് മഗബ ആനന്ദും പ്രിയങ്ക ദേശ്പാണ്ഡെയും. പ്രിയങ്കയുടെ രസകരമായ അവതരണം വളരെയധികം പേരുകേട്ടതാണ്. വിജയ് ടിവിയിൽ  സംപ്രേക്ഷണം ചെയ്യുന്ന മിക്ക പ്രധാന പ്രോഗ്രാമുകളിലും റിയാലിറ്റി ഷോയിലും പ്രിയങ്ക ഉണ്ടാകാറുണ്ട്. ഈയിടെ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായും പ്രിയങ്ക പ്രവേശിച്ചിരുന്നു.

Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

പ്രിയങ്കയുടെ ബിഗ് ബോസ് ഹൗസിലേക്കുള്ള പ്രവേശനം വലിയ ചർച്ചയായിരുന്നുവെങ്കിലും  ഇത് ഷോയുടെ ടിആർപി കൂടുന്നതിന് സഹായകമാകുകയും ചെയ്തിരുന്നു.  ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷം ടിവി ഷോകളിൽ നിന്നും വിട്ടുനിന്ന പ്രിയങ്ക ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.  അവതാരകയായ പ്രിയങ്ക ദേശ്പാണ്ഡെയുടെ കോമഡി കൗണ്ടറുകളും രസകരമായ ആങ്കറിംഗ് ശൈലിയും കണ്ടിട്ടുള്ള ആരാധകർ ഇപ്പോൾ അവരുടെ നൃത്ത വൈദഗ്ധ്യത്തിൽ അമ്പരന്നിരിക്കുകയാണ്. കാനഡയിൽ നിന്നുമാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അവധി ആഘോഷിക്കാൻ വേണ്ടിയാണ് പ്രിയങ്ക  കാനഡയിൽ എത്തിയിരിക്കുന്നത്. അവിടെ അവർ വളരെ സന്തോഷത്തോടെ നടുറോഡിൽ നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രിയങ്ക ഈ  വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ശരിക്കും വൈറലാകുകയാണ്. വീഡിയോ കാണാം...

Also Read: Viral Video: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Priyanka Deshpande (@priyankapdeshpande)

Also Read: Viral Video: റോഡിൽ വച്ച് കാമുകനും കാമുകിയും ചെയ്തത്..! വീഡിയോ വൈറൽ

വീഡിയോയ്ക്ക് ഇതുവരെ 837 k വ്യൂസും 108 k ലൈക്‌സുമാണ് ലഭിച്ചിരിക്കുന്നത്. അവതാരകയായ പ്രിയങ്ക ദേശ്പാണ്ഡെ ഇപ്പോൾ രാജു വുഡ്‌ല പാർട്ടി (Raju Vootla Party) എന്ന ഷോയുടെ അവതാരകയാണ്. ഇതിൽ ബിഗ് ബോസ് 5 ലെ സഹ മത്സരാർത്ഥി രാജു ജയമോഹനുമായി രാജു ജയമോഹനൊപ്പം ഷോ അവതരിപ്പിക്കുകയാണ്. കൂടാതെ പ്രിയങ്ക ഉടൻ തന്നെ മറ്റൊരു റിയാലിറ്റി ഷോ അവതരിപ്പിക്കാൻ പോകുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News