Vineeth Sreenivasan: മാരത്തൺ ഒന്നുമല്ല, രക്ഷപ്പെടുന്നതാണ്; വിനീതിന്റെ ഓട്ടം വൈറൽ

Vineeth Sreenivasan Video: ഗാനമേളക്ക് ശേഷം തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് വിനീതിന്ന് തന്റെ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ഓടേണ്ടിവന്നത്.  

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 10:54 AM IST
  • ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ​ഗാനമേളക്ക് എത്തിയ വിനീത് ശ്രീനിവാസന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ​
  • ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോയിൽ.
  • തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് വിനീതിന് തന്റെ കാറുള്ള സ്ഥലത്തേക്ക് ഓടേണ്ടിവന്നത്.
Vineeth Sreenivasan: മാരത്തൺ ഒന്നുമല്ല, രക്ഷപ്പെടുന്നതാണ്; വിനീതിന്റെ ഓട്ടം വൈറൽ

തല്ലുമാല എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയ ടൊവിനോയും അണിയറപ്രവർത്തകരും അന്ന് പരിപാടി നടത്താതെ മടങ്ങിയ ഒരു സംഭവമുണ്ടായിരുന്നു. വമ്പൻ ജനാവലി തന്നെയായിരുന്നു അതിന് കാരണമായത്. അന്ന് ആ മാളിൽ ഉണ്ടായ ജനത്തിരക്ക് മൂലം അണിയറ പ്രവർത്തകർക്ക് മാളിനകത്തേക്ക് പ്രവേശിക്കാനാകാതെ പരിപാടി തന്നെ വേണ്ടെന്ന് വെയ്ക്കേണ്ടി വന്ന അവസ്ഥയായിരുന്നു. സമാനമല്ലെങ്കിൽ കൂടി ഏതാണ്ട് അത്തരത്തിലൊരു അവസ്ഥയിൽപ്പെട്ടിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം വിനീത് ശ്രീനിവാസനും. 

ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ​ഗാനമേളക്ക് എത്തിയ വിനീത് ശ്രീനിവാസന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ​ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോയിൽ. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് വിനീതിന് തന്റെ കാറുള്ള സ്ഥലത്തേക്ക് ഓടേണ്ടിവന്നത്.

പരിപാടി മോശമായത് കൊണ്ട് വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന തരത്തിലൊക്കെ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ സംഭവത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തിരക്കഥാകൃത്ത് സുനീഷ് വാരനാട് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

Also Read: Kottayam Nazeer: നെഞ്ചുവേദനയെ തുടർന്ന് നടൻ കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

''വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം 
------------------------------------
വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. 'പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ് ''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News