Vikram Vedha : 'വിക്രം വേദ'യ്‍ക്ക് യുഎ സര്‍ട്ടിഫിക്കറ്റ്; ചിത്രം ഉടനെത്തും

തമിഴ്നാട്ടിൽ തരംഗം സൃഷ്ടിച്ച വിക്രം വേദ എന്ന പേരിൽ തന്നെയുള്ള ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഇത്. ചിത്രത്തിൽ ഹൃത്വിക് റോഷനും, സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 01:19 PM IST
  • ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
  • ചിത്രം സെപ്റ്റംബർ 30 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • തമിഴ്നാട്ടിൽ തരംഗം സൃഷ്ടിച്ച വിക്രം വേദ എന്ന പേരിൽ തന്നെയുള്ള ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഇത്. ചിത്രത്തിൽ ഹൃത്വിക് റോഷനും, സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
  • തമിഴിൽ വിക്രം വേദ സംവിധാനം ചെയ്ത പുഷകർ - ഗായത്രി എന്നിവർ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്.
Vikram Vedha : 'വിക്രം വേദ'യ്‍ക്ക് യുഎ സര്‍ട്ടിഫിക്കറ്റ്; ചിത്രം ഉടനെത്തും

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം വിക്രം വേദയുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 30 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. തമിഴ്നാട്ടിൽ തരംഗം സൃഷ്ടിച്ച വിക്രം വേദ എന്ന പേരിൽ തന്നെയുള്ള ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഇത്. ചിത്രത്തിൽ ഹൃത്വിക് റോഷനും, സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തമിഴിൽ വിജയ് സേതുപതിയും മാധവനും തകർത്തഭിനയിച്ച ചിത്രമാണ് വിക്രം വേദ. തമിഴിൽ വിക്രം വേദ സംവിധാനം ചെയ്ത പുഷകർ - ഗായത്രി എന്നിവർ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ ബന്ദേ എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.  ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്  സാം സിഎസാണ്. മനോജ് മുൻതാഷിർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശിവമാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. കൂടാതെ ചിത്രത്തിൻറെ ട്രെയ്‌ലറും ഗാനവും നേരത്തെ പുറത്തുവിട്ടിരുന്നു. ആൽക്കഹോളിയ എന്ന ​ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. ഹൃത്വിക് റോഷന്റെ ഒരു കിടിലൻ ഡാൻസ് നമ്പറാണ് ഈ ​ഗാനത്തിലുള്ളത്. ഒരിടവേളയ്ക്ക് ശേഷം ഹൃത്വിക്കിന്റെ അടിപൊളി ഡാൻസ് ആരാധകർക്ക് വീണ്ടും കാണാൻ ഈ ഗാനത്തിലൂടെ പ്രേക്ഷകർക്ക് സാധിച്ചിരുന്നു.  ചിത്രത്തിൽ വിജയ് സേതുപതി ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹൃതിക് റോഷനും മാധവന്റെ റോളിലെത്തുന്നത് സെയ്ഫ് അലി ഖാനുമാണ്. 

ALSO READ: Vikram Vedha Movie : "ഹൃതിക് റോഷനും സൈഫ് അലി ഖാനും നേർക്ക് നേർ"; വിക്രം വേദയിലെ പുതിയ ഗാനമെത്തി

 ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയതും പുഷകറും ഗായത്രിയും ചേർന്നാണ്. . ഇവരുടെ ആദ്യ സംവിധാന സംരംഭമായിരുന്നു വിക്രം വേദ.  വിക്രം വേദയുടെ തമിഴ് പതിപ്പിൽ വിജയ് സേതുപതി അഭിനയിച്ച ഗുണ്ട തലവന്റെ വേഷത്തിലാണ് ഋത്വിക് റോഷൻ എത്തുന്നത്. വേദയെ പിടികൂടാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം തമിഴിൽ അഭിനയിച്ച് ഫലിപ്പിച്ചത് മാധവനായിരുന്നു. ഹിന്ദി പതിപ്പിൽ മാധവന് പകരമായി ആണ് സൈഫ് അലി ഖാൻ എത്തുന്നത്.  വൈനോട്ട് സ്റ്റുഡിയോ, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, പ്ലാൻ സി സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ എസ് ശശികാന്ത്, ചക്രവര്‍ത്തി രാമചന്ദ്ര, ഭുഷൻ കുമാര്‍ എന്നിവർ ചേർന്നാണ് ഹിന്ദി പതിപ്പ് നിർമ്മിക്കുന്നത്.

 ചിത്രത്തിൻറെ ഷൂട്ടിങ് കഴിഞ്ഞ വര്ഷം തന്നെ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് രോഗബാധയെ തുടർന്ന് ഷൂട്ടിങ് വൈകുകയായിരുന്നു. ചിത്രത്തിൽ രാധിക ആംപ്‍തെയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഷരിബ് ഹാഷ്‍മി, രോഹിത് സറഫ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വൈ നോട്ട് സ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് നിർമ്മിച്ച തമിഴ്  ചിത്രമായിരുന്നു  വിക്രം വേദ. ചിത്രത്തിലെ അഭിനയത്തിന് മാധവനും വിജയ് സേതുപതിയും വൻ പ്രശംസ പിടിച്ച് പറ്റിയിരുന്നു. മാധവനെയും വിജയ് സേതു പതിയെയും കൂടാതെ ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News