വിജയ് ചിത്രം വരിസും അജിത്തിന്റെ തുനിവും അടുത്ത പൊങ്കലിന് തീയേറ്ററുകളിൽ എത്തും

Pongal Movie Release : തമിഴ്നാട് തിയേറ്റർ ഓണർ അസോസിയേഷനിലെ തിരുപ്പൂർ സുബ്രഹ്മണ്യം തുനിവ് പൊങ്കലിന് തീയേറ്ററുകളിൽ എത്തുമെന്ന് അറിയിക്കുകയായിരുന്നു. വരിസ് പൊങ്കൽ റിലീസായി എത്തുമെന്ന് മുമ്പ് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 14, 2022, 03:36 PM IST
  • ഇരു ചിത്രങ്ങളും 2023 പൊങ്കലിന് തീയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.
    വരിസ് പൊങ്കൽ റിലീസായി എത്തുമെന്ന് മുമ്പ് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
  • അതേസമയം തമിഴ്നാട് തിയേറ്റർ ഓണർ അസോസിയേഷനിലെ തിരുപ്പൂർ സുബ്രഹ്മണ്യം തുനിവ് പൊങ്കലിന് തീയേറ്ററുകളിൽ എത്തുമെന്ന് അറിയിക്കുകയായിരുന്നു.
  • ബോക്സ്ഓഫീസിൽ വൻ വിജയമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ് വരിസും തുനിവും.
വിജയ് ചിത്രം വരിസും അജിത്തിന്റെ തുനിവും അടുത്ത പൊങ്കലിന് തീയേറ്ററുകളിൽ എത്തും

വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം വരിസും അജിത്തിന്റെ 61-ാം ചിത്രം തുനിവും ഒരേസമയം തീയേറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ട്. ഇരു ചിത്രങ്ങളും 2023 പൊങ്കലിന് തീയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. വരിസ് പൊങ്കൽ റിലീസായി എത്തുമെന്ന് മുമ്പ് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. അതേസമയം തമിഴ്നാട് തിയേറ്റർ ഓണർ അസോസിയേഷനിലെ തിരുപ്പൂർ സുബ്രഹ്മണ്യം തുനിവ് പൊങ്കലിന് തീയേറ്ററുകളിൽ എത്തുമെന്ന് അറിയിക്കുകയായിരുന്നു. ബോക്സ്ഓഫീസിൽ വൻ വിജയമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ് വരിസും തുനിവും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്  വരിസും തുനിവും.

വിജയിയുടെ 48 പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു വരിസിന്റെ  ടൈറ്റിലും ഫസ്റ്റ്ലുക്കും പുറത്ത് വിട്ടത്. അതിന് ശേഷം ചിത്രത്തിൻറെ മറ്റ് രണ്ട് പോസ്റ്ററുകൾ  കൂടി പുറത്തുവിട്ടിരുന്നു. ഈ പോസ്റ്ററുകൾക്ക് എല്ലാം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ രാജു ശ്രീരിഷ് നിർമിക്കുന്ന ചിത്രമാണ് വാരിസ്. ദേശീയ അവാർഡ് ജേതാവായ വംശി പൈഡി പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 2023 പൊങ്കൽ റിലീസായി വാരിസ് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്.

ALSO READ: Varisu Movie OTT Update : വിജയ് ചിത്രം വാരിസിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ നേടി?

 ഇരുവരെയും കൂടാതെ പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരി, ആശിഷോർ സോളമൻ എന്നിവർക്ക് സംവിധായകൻ വംശിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ നേടിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് വമ്പൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റുപോയത്. ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി എത്തില്ല.  തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷം മാത്രമേ ചിത്രത്തിൻറെ ഒടിടി സ്ട്രീമിങ് ആരംഭിക്കൂ.

അജിത്ത് കുമാർ നായകനായി എത്തുന്ന ചിത്രത്തിന്റെ  പേരും ഫസ്റ്റ് ലുക്കും സെപ്റ്റംബറിലാണ് പുറത്തുവിട്ടത്. താടിയും മുടിയം നരച്ചിൽ ലുക്കിൽ എത്തുന്ന താരം, കൈയ്യിൽ തോക്കും വെച്ച് ശാന്തനായി വിശ്രമിക്കുന്ന ദൃശ്യമാണ് ഫസ്റ്റ് ലുക്കിലൂടെ അണിയറപ്രവർത്തകർ പങ്കുവെച്ചത്. ധൈര്യമില്ലാത്തവർക്ക് മഹത്വമുണ്ടാങ്കില്ല (No Guts No Glory) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.  തുടരെ തുടരെ ആക്ഷൻ ഹിറ്റുകൾ സമ്മാനിച്ച താരത്തിന്റെ മറ്റൊരു മാസ് മസാല ചിത്രമായിരിക്കും തുനിവ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്. നേരത്തെ ഇരുവരും ചേർന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റുകൾ സമ്മാനിച്ചിരുന്നു. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ് അസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ എന്ന സിനിമ ഒഴിവാക്കിയാണ് മഞ്ജു വാര്യർ അജിത്ത് ചിത്രത്തിനൊപ്പം ചേർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News