കൊച്ചി : ഷൈൻ ടോം ചക്കയുടെ പുതിയ ചിത്രത്തിൻറെ ടീസർ പുറത്ത് വിട്ടു. വിചിത്രം എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ചിത്രത്തിൽ കനി കുസൃതിയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഒരു ക്രൈം മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും വിചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവാഗതനായ അച്ചു വിജയനാണ് വിചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ ടീസർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഒരു പതിറ്റാണ്ടായി മലയാള സിനിമ രംഗത്ത് അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയാണ് അച്ചു വിജയൻ. നിരവധി തമിഴ് സിനിമകളിലും ഇദ്ദേഹം അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. അനസ് രാഷാദാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഡിസൈൻ ചെയ്തത്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, കനി കുസൃതി എന്നിവരെ കൂടാതെ ബാലു വർഗീസ്, ലാൽ, ജോളി ചിറയത്ത്, കേതകി നാരായണൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ജോയ് മൂവിയുടെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത് . ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് നിഖിൽ രവീന്ദ്രനാണ്. ഒരു അമ്മയും 5 മക്കളും അടങ്ങിയ ഫുട്ബോൾ പ്രേമികളായ ഒരു കുടുംബത്തിന്റെ കഥപറയുന്ന ചിത്രമാണ് വിചിത്രം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ജാക്ക്സൺ എന്ന കഥാപാത്രമായി ആണ് ഷൈൻ ടോം ചാക്കോ എത്തുന്നത്.
ഷൈൻ ടോം ചാക്കോയുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രമാണ് അടിത്തട്ട്. ജൂലൈ 1 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണിയാണ്. ഉൾക്കടലിൽ ഷൂട്ട് ചെയ്ത ചിത്രമാണ് അടിത്തട്ട്. ചിത്രം ഒരു സർവൈവൽ ത്രില്ലറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ ടീസർ ഏപ്രിലിൽ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിൻറെ ടീസറിന് ലഭിച്ചത്.
മത്സ്യബന്ധന ബോട്ടും, അതിനുള്ളിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് അടിത്തട്ടിനായി കാത്തിരിക്കുന്നത്. ചിത്രത്തിൻറെ ടീസറിൽ കടലും ബോട്ടും മത്സ്യ ബന്ധനവുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ആഴ്ചകളോളം മത്സ്യ ബന്ധനത്തിനായി ഉൾക്കടലിൽ ബോട്ടിൽ കഴിയുമ്പോഴുള്ള തൊഴിലാളികളുടെ ജീവിതവും ടീസറിൽ കാണിക്കുന്നുണ്ട്.
ഷൈൻ ടോം ചാക്കോയും, സണ്ണി വെയ്‌നും തമ്മിലുള്ള സംഘടന രംഗവും ടീസറിൽ ഉൾപ്പെടുത്തിയിരുന്നു. ടീസറിന് ശേഷം ഹൈലാസ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും വീഡിയോയും പുറത്ത് വിട്ടിരുന്നു. ചിത്രത്തിലെ ഗാനവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ട് മത്സ്യബന്ധന തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...