Mithilesh Chaturvedi: ബോളിവുഡ് നടൻ മിഥിലേഷ് ചതുർവേദി അന്തരിച്ചു

കോയി മിൽ ഗയ, സണ്ണി ഡിയോളിനൊപ്പം ഗദർ ഏക് പ്രേം കഥ, സത്യ, ബണ്ടി ഔർ ബബ്ലി, ക്രിഷ്, താൽ, റെഡി, അശോക, ഫിസ തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Aug 4, 2022, 03:26 PM IST
  • ഓരോ തവണയും തന്റെ അഭിനയ മികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്
  • ഹൃദയാഘാതത്തെ തുര്‍ന്നാണ് അന്ത്യം
  • മിഥിലേഷ് ചതുർവേദിയുടെ മരണവാർത്ത ആദ്യം അറിയിച്ചത് അദ്ദേഹത്തിന്റെ മരുമകൻ ആശിഷ് ചതുർവേദിയാണ്
Mithilesh Chaturvedi: ബോളിവുഡ് നടൻ മിഥിലേഷ് ചതുർവേദി അന്തരിച്ചു

സിനിമാ ലോകത്തെ പ്രമുഖ നടൻ മിഥിലേഷ് ചതുർവേദി അന്തരിച്ചു . 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുര്‍ന്നാണ് അന്ത്യം. കുടുംബം തന്നെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ഏറെ നാളായി താരം ചികിത്സയിലായിരുന്നു. 

മിഥിലേഷ് ചതുർവേദിയുടെ മരണവാർത്ത ആദ്യം അറിയിച്ചത് അദ്ദേഹത്തിന്റെ മരുമകൻ ആശിഷ് ചതുർവേദിയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മിഥിലേഷിന്റെ മരണവാർത്ത പുറത്ത് പറഞ്ഞത്. ''നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച പിതാവായിരുന്നു, മരുമകനെപ്പോലെയല്ല, ഒരു മകനെപ്പോലെയാണ് എന്നെ നിങ്ങൾ കണ്ടത്,  ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന അടിക്കുറിപ്പോടു കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ്''. മിഥിലേഷ് ചതുർവേദിയുടെ ചില ചിത്രങ്ങളും പോസ്റ്റ് ചെയ്തു. 

നിരവധി ബോളിവുഡ് ചിത്രങ്ങളിലും നടന്മാർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 'ഫിസ', 'കോയി മിൽ ഗയ', 'സത്യ', 'ഗദർ: ഏക് പ്രേം കഥ', 'ബണ്ടി ഔർ ബബ്ലി', 'ക്രിഷ്', 'താൽ', 'മൊഹല്ല അസ്സി', 'റെഡി' തുടങ്ങി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ തവണയും തന്റെ അഭിനയ മികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇത് കൂടാതെ സ്കാം 1992: ദി ഹൻസൽ മേത്ത സ്റ്റോറി എന്ന വെബ് സീരീസിലും മിഥിലേഷ് പ്രവർത്തിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News