Veerasimha Reddy Movie : നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി ഉടൻ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Veerasimha Reddy Movie Release Date : വീരസിംഹ റെഡ്ഡിയിൽ ഇതുവരെ കാണാത്ത മാസ് അവതാരത്തിൽ സൂപ്പർ താരം  നന്ദമുരി ബാലകൃഷ്ണ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 07:58 PM IST
  • ചിത്രം 2023 ജനുവരി 12 ന് ഗ്രാൻഡ് റീലീസായി തീയേറ്ററുകളിൽ എത്തും.
  • ഗോപിചന്ദ് മാലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • വീരസിംഹ റെഡ്ഡിയിൽ ഇതുവരെ കാണാത്ത മാസ് അവതാരത്തിൽ സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
Veerasimha Reddy Movie : നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി ഉടൻ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

നന്ദമുരി ബാലകൃഷ്ണ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വീരസിംഹ റെഡ്ഡിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2023 ജനുവരി 12 ന് ഗ്രാൻഡ് റീലീസായി തീയേറ്ററുകളിൽ എത്തും. ഗോപിചന്ദ് മാലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീരസിംഹ റെഡ്ഡിയിൽ ഇതുവരെ കാണാത്ത മാസ് അവതാരത്തിൽ സൂപ്പർ താരം  നന്ദമുരി ബാലകൃഷ്ണ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.   പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വീരസിംഹ റെഡ്ഡി.

ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നന്ദമുരി ബാലകൃഷ്ണ, ശ്രുതി ഹാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ,ചന്ദ്രിക രവി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  റിഷി പഞ്ചാബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നുത്.  മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ്.

ALSO READ: Vaathil Movie : "ആണുങ്ങളായാൽ ഇത്തിരി ചുറ്റിക്കളിയൊക്കെ വേണം"; വിനയ് ഫോർട്ട് ചിത്രം വാതിലിന്റെ ടീസറെത്തി

 പ്രശസ്ത എഴുത്തുകാരൻ സായ് മാധവ് ബുറയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.  ദേശീയ അവാർഡ് ജേതാവായ ക്രാഫ്റ്റ്സ്മാൻ നവിൻ നൂലി എഡിറ്റിംഗും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറും നിർവ്വഹിക്കുന്നു.  രാം-ലക്ഷ്മൺ ജോഡിയും വെങ്കട്ടും ചേർന്ന് സംഘട്ടനം ഒരുക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ചന്തു രവിപതിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിലാണ് നടക്കുന്നത്. 

 എഡിറ്റർ: നവീൻ നൂലി,  പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ് , സംഭാഷണങ്ങൾ: സായ് മാധവ് ബുറ , സഘട്ടണം : രാം-ലക്ഷ്മൺ, വെങ്കട്ട് , സിഇഒ: ചിരഞ്ജീവി (ചെറി), സഹസംവിധായകൻ: കുറ രംഗ റാവു , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു രവിപതി , ലൈൻ പ്രൊഡ്യൂസർ: ബാല സുബ്രഹ്മണ്യം കെ.വി.വി , പബ്ലിസിറ്റി: ബാബ സായ് കുമാർ, പിആർഒ: ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News