Varisu OTT: വാരിസ് ഒടിടിയിലും, ടീവിയിലും എന്ന് കാണാം?

ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി 24നാണ് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 12:13 PM IST
  • ചിത്രത്തിൻറെ റിലീസിൻറെ പിന്നാലെ ഒടിടി സാറ്റലൈറ്റ് ഡേറ്റുകളും പുറത്ത് വന്നിരുന്നു
  • ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി 24-നാണ് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്തത്
  • ചിത്രത്തിന് തീയ്യേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
Varisu OTT: വാരിസ് ഒടിടിയിലും, ടീവിയിലും എന്ന് കാണാം?

വിജയ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം വാരിസിൻറെ ഒടിടി, ചാനൽ റിലീസ് ഡേറ്റുകൾ പ്രഖ്യാപിച്ചു. ജനുവരി 11-ന് റിലീസിനെത്തിയ ചിത്രത്തിന് തീയ്യേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

റിലീസ് ചെയ്ത് നാല് ദിവസങ്ങൾക്കുള്ളിൽ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.  ചിത്രത്തിന് ആഗോള വിപണിയില്‍ കളക്ഷൻ 119 കോടി കടന്നിരിക്കുകയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി 24നാണ് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്തത്. രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. 

Varisu Amazon Prime Date

ചിത്രത്തിൻറെ റിലീസിൻറെ പിന്നാലെ ഒടിടി സാറ്റലൈറ്റ് ഡേറ്റുകളും പുറത്ത് വന്നിരുന്നു.ആമസോൺ പ്രൈ വീഡിയോയാണ് വിജയ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 8 അല്ലെങ്കിൽ 10 തീയ്യതികളിൽ ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കും. തമിഴിലും, തെലുങ്കിലും ഇതേ തീയ്യതി തന്നെയായിരിക്കും. എന്നാൽ ഭൂരിഭാഗം ട്വിറ്റർ ഫാൻസ് പേജുകളും ഒടിടി തീയ്യതി ഫെബ്രുവരി 10 ആണ് നൽകിയിരിക്കുന്നത്.

 

Varisu Tv Release

ട്വിറ്ററിലെ ഒടിടി സിനിമ അപ്ഡേറ്റ് പറയുന്ന പ്രകാരം എപ്രിൽ 14-ന് സൺ ടീവിയിലാണ് ചിത്രം എത്തുക. ഇതിൽ വ്യക്തത ഇല്ല സോഴ്സുകളെ ഉദ്ദരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകളാണിത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News