മലയാളത്തിൽ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ജയസുധ. കൂടുതലും അമ്മ വേഷങ്ങളിലാണ് താരം പ്രേക്ഷകർക്ക് സുപരിചിത. അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രത്തിലും അമ്മ വേഷത്തിലെത്തി പ്രേക്ഷക പ്രീതി നേടിയ നടിയാണ് ജയസുധ. വളരെ ചെറിയ പ്രായത്തിൽ തന്നെ ജയസുധ സിനിമയിൽ എത്തി. തെലുങ്ക്, തമിഴ് സിനിമകളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ നടി മൂന്നാമതും വിവാഹിതയായെന്ന വർത്തകളാണ് പുറത്തുവരുന്നത്. ഒരു അമേരിക്കൻ വ്യവസായിയെ ജയസുധ വിവാഹം ചെയ്തുവെന്നാണ് ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
വാർത്തയുടെ സത്യാവസ്ഥയെന്തെന്ന് പ്രതികരിച്ച് ജയസുധയും രംഗത്തെത്തിയിട്ടുണ്ട്. നടിയുടെ ബയോഗ്രഫി എഴുതാൻ വേണ്ടിയാണ് ഇയാൾ നടിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഇവരുടെ സുഹൃത്തുക്കൾ പ്രതികരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഇരുവരും തമ്മിൽ രഹസ്യമായി വിവാഹം ചെയ്തു എന്നും ഉടൻതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Also Read: Varaharoopam Controversy: വരാഹരൂപം കോപ്പിയല്ല, ഒറിജിനൽ കോമ്പൊസിഷനെന്ന് റിഷഭ് ഷെട്ടി
നടിയുടെ പ്രതികരണം ഇങ്ങനെ:
താൻ വിവാഹം കഴിച്ചുവെന്ന് പറയുന്നയാൾ ഒരു എൻആർഐയാണെന്നും തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിർമ്മാതാവാണെന്നുമാണ് ജയസുധ ഈ വാർത്തയോട് പ്രതികരിച്ചത്. തന്നെ വ്യക്തിപരമായി അറിയാൻ വേണ്ടി അയാൾ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും പുറത്തുവരുന്ന വാർത്തകളിൽ ഒരു സത്യവുമില്ലെന്നും നടി പറഞ്ഞു.
വാഡെ രമേശ് ആയിരുന്നു ജയസുധയുടെ ആദ്യത്തെ ഭർത്താവ്. അധിക നാൾ ഇവരുടെ വിവാഹബന്ധം നീണ്ടു നിന്നില്ല. പിന്നീട് 1985 ൽ നിതിൻ കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു മക്കൾ ഉണ്ട്. 2017 ൽ ആയിരുന്നു നിതിൻ ആത്മഹത്യ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...