Vaathi Trailer: മാസ് പ്രകടനവുമായി ധനുഷ്; 'വാത്തി' ഈ മാസം തന്നെ തിയേറ്ററുകളിലേക്ക്

3.75 കോടി രൂപയ്ക്കാണ് ആദിത്യ മ്യൂസിക് വാത്തിയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 9, 2023, 11:31 AM IST
  • തമിഴിലും തെലുങ്കിലുമായിട്ടാണ് വാത്തി ഒരുങ്ങുന്നത്.
  • ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ​ഹിക്കുന്നത് ജി.വി പ്രകാശ്‍ കുമാറാണ്.
  • ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്.
Vaathi Trailer: മാസ് പ്രകടനവുമായി ധനുഷ്; 'വാത്തി' ഈ മാസം തന്നെ തിയേറ്ററുകളിലേക്ക്

നാനേ വരുവേൻ എന്ന ചിത്രത്തിന് ശേഷം ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വാത്തി. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം സംയുക്തയാണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ധനുഷിന്റെ കരിയറിലെ മറ്റൊരു മാസ് ചിത്രമാകും മാത്തി എന്നും ട്രെയിലർ സൂചിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 

ആദിത്യ മ്യൂസിക് ആണ് വാത്തിയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 3.75 കോടി രൂപയ്ക്കാണ് ആദിത്യ മ്യൂസിക് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് വാത്തി ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ​ഹിക്കുന്നത് ജി.വി പ്രകാശ്‍ കുമാറാണ്. 'വാത്തി'യില്‍ ധനുഷിന്റെ ഒരു ഹെവി ഡാൻസുണ്ടായിരിക്കുമെന്ന് ജി.വി പ്രകാശ്‍കുമാര്‍ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

'നാനേ വരുവേൻ' ആണ് ധനുഷിന്റേതായി ഒടുവിൽ ഇറങ്ങിയ സിനിമ. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദുജ ആണ് നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. ചിത്രം നിര്‍മിച്ചത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറിലായിരുന്നു നിര്‍മാണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News