Upacharapoorvam Gundajayan: ഗുണ്ടജയൻ 2 വരുന്നോ? 'ഉപചാരപൂർവ്വം ​​ഗുണ്ടജയ'ന്റെ ഒന്നാം വാർഷികം; പുതിയ പോസ്റ്റർ വൈറലാകുന്നു

ഉപചാരപൂർവം ​ഗുണ്ടജയൻ രണ്ടാം ഭാ​ഗം ഉണ്ടായേക്കുമെന്ന സൂചനയാണ് ചിത്രത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ അണിയറക്കാർ നൽകുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 11:27 AM IST
  • അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്തത്.
  • വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
  • രാജേഷ് വര്‍മ്മയുടേതാണ് തിരക്കഥ.
Upacharapoorvam Gundajayan: ഗുണ്ടജയൻ 2 വരുന്നോ? 'ഉപചാരപൂർവ്വം ​​ഗുണ്ടജയ'ന്റെ ഒന്നാം വാർഷികം; പുതിയ പോസ്റ്റർ വൈറലാകുന്നു

സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് ഉപചാരപൂർവ്വം ​ഗുണ്ടജയൻ. ചിത്രം തിയേറ്ററുകളിൽ വലിയ വിജയം സ്വന്തമാക്കിയില്ലെങ്കിലും ഒടിടിയിൽ എത്തിയപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടാനായത്. 2022 ഫെബ്രുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇപ്പോൾ 1 വർഷം കഴിഞ്ഞിരിക്കുന്നു സിനിമ റിലീസ് ആയിട്ട്. ചിത്രത്തിന്റെ ഒരു വർഷം പൂർത്തിയായ ഇന്ന് സൈജു കുറുപ്പ് ഉൾപ്പെടെ സിനിമയിൽ അഭിനയിച്ചവർ പുതിയ പങ്കുവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. രണ്ടാം ഭാ​ഗത്തിനുള്ള സൂചനയാണോ ഈ പോസ്റ്റർ എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ സംശയം. 

''കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം തികയുന്നു... ഇനി ഒരു ഫാമിലി ട്രിപ്പ് പോയാലോ? ​ഗുണ്ട ജയൻ - 2?'' എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ​ഗുണ്ടജയൻ - 2 എന്നെഴുതി ഒരു ചോദ്യചിഹ്നം കൂടിയായപ്പോൾ രണ്ടാം ഭാ​ഗം വേണമെന്ന കമന്റുമായി പ്രേക്ഷകരുമെത്തി. രണ്ടാം ഭാ​ഗത്തിന്റെ സൂചന നൽകി കൊണ്ടുള്ള ഈ പോസ്റ്റർ ഏതായാലും പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 

അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്തത്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. രാജേഷ് വര്‍മ്മയുടേതാണ് തിരക്കഥ. സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രമായിരുന്നു 'ഉപചാരപൂർവ്വം ​ഗുണ്ട ജയൻ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷെലജ പി അമ്പു തുടങ്ങിയവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തി.

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം നൽകിയത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍. പ്രൊജക്ട് ഡിസൈന്‍ ജയ് കൃഷ്ണന്‍, ആര്‍ട് അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, അസോസിയേറ്റ്‌സ് ഡയറക്ടര്‍മാര്‍ കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍. ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News