സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ഹിന്ദി ബിഗ് ബോസ് ഒടിടി താരം ഉർഫി ജാവേദിന് വധഭീഷിണി. ബോളിവുഡ് ചിത്രം ഭൂൽ ഭൂല്ലയ്യായിലെ ഒരു കഥാപാത്രത്തെ അനുകരിച്ചതിനാണ് ഉർഫിക്ക് ഇമെയിലിലൂടെ വധഭീഷിണി ലഭിച്ചത്. ഭൂൽ ഭൂല്ലയ്യായിൽ രാജ്പാൽ യാദവ് അവതരിപ്പിച്ച ഛോട്ടാ പണ്ഡിറ്റ് എന്ന കഥാപാത്രത്തെ പോലെ വേഷം ധരിച്ചുകൊണ്ടുള്ള ചിത്രം കഴിഞ്ഞ ദിവസം ഉർഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ താരത്തിന് നേരെ വധഭീഷിണി ഉണ്ടായിരിക്കുന്നത്.
തനിക്ക് ലഭിച്ച ഓൺലൈൻ വധഭീഷിണിയുടെ സ്ക്രീൻ ഷോട്ട് ചിത്രങ്ങൾ ഉർഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒരു സിനിമയിലെ കഥാപാത്രത്തെ അനുകരിച്ചതിന് തനിക്ക് നേരെ വധഭീഷിണിയുണ്ടായിരക്കുന്നു. ഇത് തന്നെ അത്ഭുതപ്പെടുത്തുന്നു, താൻ ഒരിക്കിലും ആ കഥാപാത്രത്തെ നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ലയെന്ന് ഉർഫി സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തു. ഛോട്ടാ പണ്ഡിറ്റിനെ അനുകരിച്ചുകൊണ്ടുള്ള വീഡിയോ നീക്കം ചെയ്യുക ഇല്ലെങ്കിൽ കൊല്ലുമെന്നാണ് താരത്തിന് ഹിന്ദിയിൽ ലഭിച്ച വധഭീഷിണി.
ഹാലോവീൻ വാരത്തിനോട് അനുബന്ധിച്ചാണ് ഭൂൽ ഭൂല്ലയ്യാ സിനിമയിലെ പ്രമുഖ കഥാപാത്രത്തെ അനുകരിച്ചുകൊണ്ടുള്ള വീഡിയോ ഉർഫി പങ്കുവെച്ചത്. ഛോട്ടാ പണ്ഡിറ്റിനെ പോലെ ചുവന്ന പെയ്ന്റ് ശരീരത്തിൽ പൂശി, ചെവിയിൽ ചന്ദനതിരിയും വെച്ചുകൊണ്ടാണ് ഉർഫിയെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ബോളിവുഡ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാം ഭൂൽ ഭൂല്ലയ്യ. മലയാളം ചിത്രം മണിചിത്രത്താഴിന്റെ ഹിന്ദി റീമേക്കാണ് ഭൂൽ ഭൂല്ലയ്യ. പ്രിയദർശനാണ് ചിത്രം ഹിന്ദിയിൽ പുനഃനിർമിച്ചിരിക്കുന്നത്.
ഇതാദ്യമായിട്ടല്ല ഉർഫിക്കെതിരെ ഭീഷിണി ഉണ്ടാകുന്നത്. നേരത്തെ 2022 ഡിസംബറിൽ സോഷ്യൽ മീഡിയ താരത്തിനെതിരെ വധഭീഷിണിയും ബലാത്സംഗ ഭീഷിണിയും ഉണ്ടായിട്ടുണ്ട്. ഉർഫിയുടെ പരാതിയിൽ മുംബൈ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫാഷൻ രീതികൾ അവതരിപ്പിക്കുന്ന ഇൻഫ്ലുവെൻസറാണ് ഉർഫി ജാവേദ്. താരത്തിനെതിരെ നിരവധി തവണ വിമർശനങ്ങൾ ഉയർന്നെങ്കിലും തന്റെ ഫാഷൻ രീതികളിൽ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല.
ഓരോ തവണ തന്റെ ഫാഷൻ ഔട്ട്ഫിറ്റുകളിൽ പുതുമ സൃഷ്ടിക്കാനാണ് ഉർഫി ശ്രമിച്ചിട്ടുള്ളത്. ഇതിലൂടെ കൈയ്യടി ലഭിക്കുന്ന ഉർഫിക്ക് മറുവശത്ത് വിമർശനവും ട്രോളും കിട്ടാറുണ്ട്. എന്നാൽ അതിൽ ഒന്നും ഉർഫി തള്ളരില്ല. ആ ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയായി ഉർഫി വ്യത്യസ്തമായ തന്റെ പുതിയ ഔട്ട്ഫിറ്റുകൾ അവതരിപ്പിക്കും. കോട്ടണ്‍ മിഠായി മുതല്‍ തുണിത്തരങ്ങള്‍, പൂക്കളുടെ ഇലകള്‍, ചെയിന്‍ ലോക്കുകള്‍, വാച്ചുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള വസ്ത്രങ്ങളിലാണ് ഉർഫി തന്റെ ഔട്ട്ഫിറ്റായി അവതരിപ്പിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.