നാടൻ സദ്യ കഴിച്ച് കേരളത്തനിമയിൽ Sunny Leone യും കുടുംബവും

ബിഗ് ബോസിലൂടെയാണ് താരം ഇന്ത്യയിലെത്തിയത്.  ഇന്ന് പലാ ഭാഷകളിലായി നിരവധി ആരാധകരാണ് താരത്തിനുള്ളത്.    

Written by - Ajitha Kumari | Last Updated : Feb 16, 2021, 05:11 PM IST
  • അവധിക്കാലമാഘോഷിക്കാൻ സണ്ണി ലിയോണും കുടുംബവും കഴിഞ്ഞ മാസമാണ് കേരളത്തിലെത്തിയത്.
  • കേരളത്തനിമയിലുള്ള സണ്ണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലകുന്നത്.
  • തിരുവനന്തപുരത്തെ പൂവാറിലെ റിസോർട്ടിലാണ് സണ്ണിയും കുടുംബവും ഉള്ളത്.
നാടൻ സദ്യ കഴിച്ച് കേരളത്തനിമയിൽ Sunny Leone യും  കുടുംബവും

ഇന്ത്യമുഴുവൻ നിരവധി ആരാധകരുള്ള ബോളിവുഡിന്റെ ഹോട്ട് താരമാണ് സണ്ണി ലിയോൺ (Sunny Leone). ബിഗ് ബോസിലൂടെയാണ് താരം ഇന്ത്യയിലെത്തിയത്.  ഇന്ന് പലാ ഭാഷകളിലായി നിരവധി ആരാധകരാണ് താരത്തിനുള്ളത്.  

മലയാളത്തിൽ മമ്മൂട്ടിയുടെ മധുരരാജയിൽ (Madhuraraja) ഒരു നൃത്ത രംഗത്തിൽ സണ്ണി എത്തിയിരുന്നു. എത്ര തിരക്കുകളിലാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.  ഇപ്പോഴിതാ സണ്ണി കുടുംബസമേതം കേരളത്തിലുണ്ട് എന്ന വാർത്തയാണ് വൈറലാകുന്നത്.  മാത്രമല്ല താരത്തിന്റെ കുടുംബസമേതമുള്ള ചിത്രങ്ങളും വൈറലാകുകയാണ്.  

Also Read: Nayantara ഈ നടനൊപ്പം റൊമാൻസ് ചെയ്യുമ്പോൾ മാത്രമാണ് തനിക്ക് അസൂയ തോന്നാത്തത്: Vighnesh Shivan

അവധിക്കാലമാഘോഷിക്കാൻ സണ്ണി ലിയോണും (Sunny Leone) കുടുംബവും കഴിഞ്ഞ മാസമാണ് കേരളത്തിലെത്തിയത്. ഇതിനിടയിൽ കേരളത്തനിമയിലുള്ള സണ്ണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലകുന്നത്.  കേരളീയ വേഷത്തിലാണ് താരവും കുടുംബവും.  പിങ്ക് ബ്ലൗസും സെറ്റ് സാരിയും തലയിൽ മുല്ലപ്പൂവും അണിഞ്ഞായിരുന്നു സണ്ണി.  ഡാനിയേൽ വെബ്ബർ ചന്ദന കളർ ജുബ്ബയും മുണ്ടും  ധരിച്ചായിരുന്നു അതുപോലെ അവരുടെ മക്കളായ രണ്ട് ആൺകുട്ടികൾ കസവ് മുണ്ടും കുർത്തയുമാണ് ധരിച്ചിരുന്നത്. മകൾ പട്ടു പാവടയും അണിഞ്ഞിരുന്നു. 

Also Read: Surya യെ വിവാഹം കഴിക്കാൻ കാരണമായ രഹസ്യം വെളിപ്പെടുത്തി Jyothika

തിരുവനന്തപുരത്തെ പൂവാറിലെ റിസോർട്ടിലാണ് (Poovar Resort) സണ്ണിയും കുടുംബവും ഉള്ളത്.  ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.  കൂടാതെ ഇവർ റിസോർട്ടിൽ സാമൂഹ്യ അകലം പാലിച്ചിരുന്ന് എല്ലാവരും അടിപൊളി സദ്യയും കഴിച്ചു.  കേരളത്തിലെത്തി ഇവിടുത്തെ സദ്യ കഴിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സണ്ണിയും ഭർത്താവും.   കൈകൊണ്ട് കഴിച്ച് ശീലമില്ലാത്തതിനാൽ സ്പൂൺ ഉപയോഗിച്ചാണ് അവർ സദ്യ കഴിച്ചത്.

Also Read:  Shobana യോ മഞ്ജു വാര്യരോ മികച്ച നടി? തുറന്നു പറഞ്ഞ് Mohanlal

എംടിവിയിലെ റിയാലിറ്റിഷോയുടെ ചിത്രീകരണത്തിനാണ് സണ്ണി ലിയോൺ (Sunny Leone) കേരളത്തിലെത്തിയതെന്നൊരു റിപ്പോർട്ടുമുണ്ട്.  ഇതിനിടയിൽ താരത്തിനെതിരെ വഞ്ചനാ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. കേരളത്തിലും വിദേശത്തും വിവിധ പരിപാടികള്‍ക്കായി പണം കൈപ്പറ്റിയിട്ടും പങ്കെടുത്തില്ലെന്നായിരുന്നു ആരോപണം.  പരാതിയെ തുടര്‍ന്ന് സണ്ണിയെ ചോദ്യം ചെയ്യുകയും താരത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിക്കുകയും ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News