വിനീത് ശ്രീനിവാസന്‍റെ ഒരു സിനിമാക്കാരന്‍റെ ട്രെയിലർ പുറത്തിറങ്ങി

Last Updated : Jun 5, 2017, 07:16 PM IST
വിനീത് ശ്രീനിവാസന്‍റെ ഒരു സിനിമാക്കാരന്‍റെ ട്രെയിലർ പുറത്തിറങ്ങി

വിനീത് ശ്രീനിവാസന്‍ അഭിനയിക്കുന്ന ചിത്രം 'ഒരു സിനിമാക്കാര'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. 

സിനിമാക്കാരനാവാന്‍ കൊതിക്കുന്ന ആല്‍ബി എന്ന ചെറുപ്പക്കാരനായി വിനീത് അഭിനയിക്കുന്നു. ലാല്‍, രണ്‍ജി പണിക്കര്‍, വിജയ് ബാബു, ഹരീഷ് കണാരന്‍, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒപ്പസ് പെന്‍റായുടെ ബാനറില്‍ തോമസ് പണിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനാണ്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ ഈണമിടുന്നു.

Trending News