Anweshippin Kandethum: ചരിത്രം തിരുത്തിക്കുറിച്ച് 'അന്വേഷിപ്പിൻ കണ്ടെത്തും'; കാഴ്ചശീലങ്ങളെ പൊളിച്ചെഴുതുന്ന ക്ലീഷേ ബ്രേക്കർ

Anweshippin Kandethum review: സ്ഥിരം കണ്ടുപഴകിയ പോലീസ് സ്റ്റോറികളില്‍ നിന്നും ഏറെ വ്യത്യസ്തമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2024, 01:58 PM IST
  • പുതുമ നിറഞ്ഞ രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
  • ആദ്യാവസാനം വരെ പ്രേക്ഷകരെ എൻ​ഗേജ് ചെയ്യിക്കാൻ ചിത്രത്തിന് സാധിച്ചു.
  • ടൊവിനോയുടെ കരിയർ ബെസ്റ്റ് തന്നെയാണ് അന്വേഷിപ്പിൻ കണ്ടെത്തും.
Anweshippin Kandethum: ചരിത്രം തിരുത്തിക്കുറിച്ച് 'അന്വേഷിപ്പിൻ കണ്ടെത്തും'; കാഴ്ചശീലങ്ങളെ പൊളിച്ചെഴുതുന്ന ക്ലീഷേ ബ്രേക്കർ

സമീപ കാലത്ത് ഒട്ടേറെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ മലയാള സിനിമാ ലോകത്തിറങ്ങിയിട്ടുണ്ട്. അവയിൽ പലതും നമ്മള്‍ പ്രേക്ഷകർ ഏറെ ആഘോഷിച്ചവയുമാണ്. 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമ ഇറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ വീണ്ടും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിൽ കവിഞ്ഞാരും വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ല. എന്നാൽ ചിത്രം തിയേറ്ററുകളിലെത്തിയതോടെ മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളുടെ ക്ലീഷേ ബ്രേക്കർ എന്നാണ് പ്രേക്ഷകർ വാഴ്ത്തുന്നത്. കുറ്റാന്വേഷണ സിനിമകൾ ഒട്ടേറെയുള്ള മലയാള സിനിമാലോകത്ത് ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നാണ് പ്രേക്ഷകാഭിപ്രായങ്ങൾ. 

സമീപകാലത്ത് പൊതുവെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളില്‍ കാണാറുള്ള വയലൻസ്, സൈക്കോ വില്ലന്മാര്‍, നായകന്‍റെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ക്ലീഷേകള്‍ ബോധപൂര്‍വ്വം തന്നെ സിനിമയില്‍ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്. ഒരു ക്രൈമിന് പിന്നാലെ നടക്കുന്ന അന്വേഷണത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരുടേയും കഥയാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. 

ALSO READ: ഡാർക്ക് പടം കണ്ട് മാത്രമല്ല കളക്ഷൻ കണ്ടും കിളിപോയി, ഭ്രമയുഗം ബോക്സോഫീസ്

പുതുമ നിറഞ്ഞ രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പിരീഡ് സിനിമയായിട്ടുകൂടി സ്ഥിരം കണ്ടു പഴകിയ പോലീസ് സ്റ്റോറികളില്‍ നിന്നും ഏറെ വിഭിന്നമായാണ് ഇൻവെസ്റ്റിഗേഷൻ ഡ്രാമ ഴോണറിൽ 'അന്വേഷിപ്പിൽ കണ്ടെത്തും' ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം വരെ പ്രേക്ഷകരെ എൻ​ഗേജ് ചെയ്യിക്കുന്ന ചിത്രം ടൊവിനോയുടെ കരിയർ ബെസ്റ്റ് തന്നെയാണ്. 

പോലീസ് സ്റ്റോറികളിൽ സാധാരണ കാണുന്ന ആക്ഷനോ, പഞ്ച് ഡയലോഗുകളോ, കാഴ്ചക്കാരുടെ കണ്ണില്‍ പൊടിയിടുന്ന ഗിമ്മിക്കുകളോ, കാതടപ്പിക്കുന്ന സംഗീതമോ, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ഒന്നുമില്ലാതെ ക്രൈമിന് പിന്നിലെ സാമൂഹ്യ, രാഷ്ട്രീയ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും ജിനു എബ്രഹാം ഒരുക്കിയിരിക്കുന്ന തിരക്കഥയിൽ സത്യസന്ധമായാണ് അനുഭവപ്പെട്ടത്. തിരക്കഥ എന്ത് അർഹിക്കുന്നുവോ അതിന് പാകത്തിലുള്ള ഇരുത്തം വന്ന സംവിധാനവുമാണ് ഡാർവിൻ കുര്യാക്കോസിന്‍റേത്. ആദ്യപകുതിയിലും രണ്ടാം പകുതിയിലും വ്യത്യസ്ത ക്ലൈമാക്സുകൾ വരുന്നതും പുതുമയായിരുന്നു.

ചിത്രത്തിൽ ടൊവിനോ ഉള്‍പ്പെടെ ഓരോ താരങ്ങളുടേയും പ്രകടനങ്ങളും ഗൗതം ശങ്കറിന്‍റെ ക്യാമറയും സന്തോഷ് നാരായണന്‍റെ സംഗീതവും സൈജു ശ്രീധറിന്‍റെ എഡിറ്റിംഗും ദിലീപ് നാഥിന്‍റെ ആർട്ടുമൊക്കെ ഏറെ മികവുറ്റ രീതിയിലുള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News