Thunivu Ott: തിയേറ്ററിൽ കാണാത്തവർക്ക് ഇനി ഒടിടിയിൽ കാണാം; 'തുണിവ്' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി

ഫെബ്രുവരി 8 അർധരാത്രി മുതൽ തുണിവ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം. 

Written by - Zee Malayalam News Desk | Last Updated : Feb 8, 2023, 06:30 AM IST
  • ഫെബ്രുവരി 8 മുതൽ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തുടങ്ങി.
  • നെറ്റ്ഫ്ലിക്സിലാണ് തുണിവ് സ്ട്രീം ചെയ്യുന്നത്.
  • പൊങ്കൽ റിലീസായി ജനുവരി 11ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടാനായത്.
Thunivu Ott: തിയേറ്ററിൽ കാണാത്തവർക്ക് ഇനി ഒടിടിയിൽ കാണാം; 'തുണിവ്' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി

അജിത് ചിത്രം തുണിവ് ഒടിടിയിലെത്തി. ഫെബ്രുവരി 8 മുതൽ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തുടങ്ങി. നെറ്റ്ഫ്ലിക്സിലാണ് തുണിവ് സ്ട്രീം ചെയ്യുന്നത്. പൊങ്കൽ റിലീസായി ജനുവരി 11ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടാനായത്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം ആക്ഷൻ ​ഗണത്തിൽപ്പെടുന്നു. ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായിക. ധൈര്യമില്ലാത്തവർക്ക് മഹത്വമുണ്ടാകില്ല (No Guts No Glory) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. 

അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ എത്തിയ മൂന്നാമത്തെ ചിത്രമാണ് തുണിവ്. നേരത്തെ ഇരുവരും ചേർന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റുകൾ സമ്മാനിച്ചിരുന്നു. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സൂപ്രീം സുന്ദറാണ് തുണിവിന്റെ ആക്ഷൻ കോറിയോഗ്രഫർ. 

ഒട്ടും നിരാശപ്പെടുത്താതെ തല അജിത്തിൻ്റെ മാസ്സ് പ്രകടനം തന്നെയാണ് ആരാധകർക്ക് കിട്ടിയത്. ഡാൻസിലും ഫൈറ്റിലും തലയെ പകരം വയ്ക്കാൻ മറ്റാരും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അജിത്ത് എന്നാണ് ചിത്രം കണ്ട ആരാധകർ പറഞ്ഞത്. ഇൻട്രോ മുതൽ തല അജിത്ത് പൂണ്ട് വിളയാടിയിരിക്കുകയാണ് ചിത്രത്തിലെന്നും ഫാൻസ് പറ‍ഞ്ഞിരുന്നു. ബോക്സ് ഓഫീസിൽ തുണിവ് 250 കോടി കടന്നുവെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News