Thiruchitrambalam: ധനുഷിന്റെ തിരുചിത്രമ്പലം ഒടിടിയിലെത്തി; കാണാം സൺ നെക്സ്റ്റിൽ

ആഗസ്റ്റ് 18 നാണ് തിരുചിത്രമ്പലം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 07:00 AM IST
  • യാരടി നി മോഹിനി എന്ന ചിത്രത്തിന് ശേഷം ധനുഷ് - മിത്രൻ ജവഹർ എന്നിവർ ഒന്നിച്ച ചിത്രമായിരുന്നു തിരുച്ചിത്രമ്പലം.
  • പ്രതീക്ഷിച്ചത് എന്താണോ അതിനേക്കാൾ ചിത്രം രസകരമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.
  • ഒരുപാട് നാളുകളായി കാണാൻ ആഗ്രഹിച്ച ധനുഷിനെ ഈ പടത്തിൽ കാണാൻ സാധിച്ചുവെന്നും ആരാധകർ പറഞ്ഞിരുന്നു.
Thiruchitrambalam: ധനുഷിന്റെ തിരുചിത്രമ്പലം ഒടിടിയിലെത്തി; കാണാം സൺ നെക്സ്റ്റിൽ

ഒടിടിയിൽ എത്താൻ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് ധനുഷ്, നിത്യ മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ തിരുചിത്രമ്പലം. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ കാത്തിരിപ്പിലായിരുന്നു. ആ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. സൺ നെക്സ്റ്റിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സ്ഥിരം കേട്ട് പരിചയമുള്ള കഥ ആയിരുന്നിട്ട് പോലും മികച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചു. 

ആഗസ്റ്റ് 18 നാണ് തിരുചിത്രമ്പലം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു. സാധാരണക്കാരന്റെ ജീവിതവും ജോലിയും സൗഹൃദവും പ്രണയവും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ ധനുഷ്,  നിത്യ മേനോൻ എന്നിവരെ കൂടാതെ രാശി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.  ചിത്രത്തിൽ തിരുച്ചിത്രമ്പലം എന്ന പഴമായി ആണ് ധനുഷ് എത്തിയത്.

യാരടി നി മോഹിനി എന്ന ചിത്രത്തിന് ശേഷം ധനുഷ് - മിത്രൻ ജവഹർ എന്നിവർ ഒന്നിച്ച ചിത്രമായിരുന്നു തിരുച്ചിത്രമ്പലം. പ്രതീക്ഷിച്ചത് എന്താണോ അതിനേക്കാൾ ചിത്രം രസകരമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. ഒരുപാട് നാളുകളായി കാണാൻ ആഗ്രഹിച്ച ധനുഷിനെ ഈ പടത്തിൽ കാണാൻ സാധിച്ചുവെന്നും ആരാധകർ പറഞ്ഞിരുന്നു. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 

Also Read: Thiruchitrambalam: "നിത്യ മേനോനെ പോലെയൊരു ഫ്രണ്ട് എല്ലാ പുരുഷൻമാരുടെയും ആഗ്രഹം"; തിരുചിത്രമ്പലം ആദ്യ ഷോ കഴിയുമ്പോൾ പ്രേക്ഷക പ്രതികരണം

 

ചിത്രത്തിലെ നിത്യ മേനോന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. നിത്യ മേനോന്റെ കഥാപാത്രത്തെ പോലെ ഒരു ഫ്രണ്ട് എല്ലാ ആണുങ്ങളും ആഗ്രഹിക്കുന്നതാണെന്നാണ് ചിത്രം കണ്ട കൂടുതൽ ആളുകളുടെ പറ‍ഞ്ഞത്. ശോഭന എന്ന കഥാപാത്രമായാണ് നിത്യ മേനോൻ ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. കലാനിധി മാരൻ ആണ് ചിത്രം നിര്‍മ്മിച്ചത്. റെഡ് ജിയാന്റ് മൂവീസാണ് വിതരണം ചെയ്തത്. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം നൽതിയത് അനിരുദ്ധ് രവിചന്ദര്‍ ആണ്. പ്രസന്ന ജി കെ ചിത്ര സംയോജനം, ഓം പ്രകാശ് ഛായാഗ്രാഹകനും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News