Thiruchitrambalam Movie: തിരുചിത്രമ്പലത്തിന്റെ ട്രെയിലർ നാളെ പുറത്തിറക്കും; ധനുഷ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

Thiruchitrambalam Movie: ഓ​ഗസ്റ്റ് പതിനെട്ടിനാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. മിത്രൻ ജവഹര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. 

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 11:15 AM IST
  • നിത്യാ മേനോൻ, പ്രകാശ് രാജ്, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
  • കലാനിധി മാരൻ ആണ് 'തിരുചിത്രമ്പലം' നിര്‍മിക്കുന്നത്
  • റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു
Thiruchitrambalam Movie: തിരുചിത്രമ്പലത്തിന്റെ ട്രെയിലർ നാളെ പുറത്തിറക്കും; ധനുഷ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

തിരുവനന്തപുരം: ധനുഷ് നായകനാകുന്ന പുതിയ ചിത്രം 'തിരുചിത്രമ്പല'ത്തിനായി കാത്തിരിപ്പിലാണ് ആരാധാകർ. ഇപ്പോൾ, ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഓഗസ്റ്റ് ഏഴിന് വൈകുന്നേരം ഏഴിന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് പതിനെട്ടിനാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. മിത്രൻ ജവഹര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

നിത്യാ മേനോൻ, പ്രകാശ് രാജ്, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാനിധി മാരൻ ആണ് 'തിരുചിത്രമ്പലം' നിര്‍മിക്കുന്നത്.  സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. തിയറ്ററുകളില്‍ തന്നെയാണ് ധനുഷ് ചിത്രം റിലീസ് ചെയ്യുന്നത്. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും 'തിരുചിത്രമ്പലം' എന്ന ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രസന്ന ജികെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Thiruchitrambalam Movie: മേഘം കറുക്കാത പെണ്ണെ പെണ്ണെ; ക്യുട്ട് ഡാൻസുമായി ധനുഷും നിത്യ മേനോനും, തിരുചിത്രമ്പലത്തിലെ ഗാനമെത്തി

ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം തിരുചിത്രമ്പലത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. മേഘം കറുക്കാത പെണ്ണെ പെണ്ണെ എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. അനിരുദ്ധ് രചിചന്ദറാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നതും, പാടിയിരിക്കുന്നത് ധനുഷ് തന്നെയാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് എങ്കിലും, ധനുഷും നിത്യ മേനോനും രാശി ഖന്നയും ഉള്ള മനോഹരമായ നൃത്ത രംഗങ്ങളും പുറത്തുവിട്ടിരുന്നു.

യാരടി നീ മോഹിനി എന്ന ചിത്രത്തിന്റെ സംവിധായകൻ മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുചിത്രമ്പലം. ചിത്രത്തിലെ  പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ തയ് കെളവി എന്ന ഗാനവും ജൂണിൽ പുറത്തുവിട്ടിരുന്നു. ധനുഷ് തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നതും വരികൾ എഴുതിയിരിക്കുന്നതും. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം നൽകിയിരിക്കുന്നത്. ധനുഷ്, നിത്യ മേനോൻ, രാശി ഖന്ന എന്നിവരെ കൂടാതെ  പ്രകാശ് രാജ്, ഭാരതിരാജ, പ്രിയ ഭവാനി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ALSO READ: Thiruchitrambalam movie: 'തിരുചിത്രമ്പല'മായി ധനുഷ് എത്തുന്നു; ക്യാരക്ടർ വീഡിയോ പുറത്തുവിട്ടു

ധനുഷിന്റെ ഉടൻ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം ദി ഗ്രേ മാൻ ആണ്. ജൂലൈ 22 ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്. ലോസ് ഏഞ്ചലസിൽ നടന്ന ​ചിത്രത്തിന്റെ പ്രീമിയറിൽ കഴിഞ്ഞ ദിവസം ധനുഷ് പങ്കെടുത്തിരുന്നു. ധനുഷിനൊപ്പം അദ്ദേഹത്തിന്റെ മക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. 1550 കോടി ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ, അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ദി ഗ്രേ മാൻ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ദി ഗ്രേ മാൻ. 2022 ജൂലൈ 20 ന് മുംബൈയിൽ നടക്കുന്ന പ്രീമിയറിൽ റൂസോ സഹോദരന്മാരും ധനുഷിനൊപ്പം ഉണ്ടാകും. 

ധനുഷ്, ക്രിസ് ഇവാൻസ്, റയാൻ ഗോസ്ലിങ്,ജെസീക്ക ഹെൻവിക്ക്, അന ഡി അർമാസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നെറ്റ്ഫ്ലിക്സ് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ദി ​ഗ്രേ മാൻ.   മാര്‍ക്ക് ഗ്രീനിയുടെ ദി ​ഗ്രേ മാൻ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. 2009 ൽ പൂർത്തിയാക്കിയ നോവലാണ് ദി ​ഗ്രേ മാൻ. ജോ റൂസോ, ക്രിസ്റ്റഫര്‍ മാര്‍കസ്, സ്റ്റീഫന്‍ മക്‍ഫീലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻറെ  ഒരുക്കിയിരിക്കുന്നത്. റ്യാന്‍ ഗോസ്ലിംഗും ക്രിസ് ഇവാന്‍സുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.   2018ൽ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍’ ആയിരുന്നു ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News