Theerppu Movie: തീർപ്പ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നു; പുതിയ പോസ്റ്റർ പുറത്ത്

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഇഷ തൽവാർ, വിജയ് ബാബു തുടങ്ങിയവരാണ് പോസ്റ്ററിലുള്ളത്

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 04:46 PM IST
  • തീർപ്പിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
  • ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, ഹന്ന റെജി കോശി, ഇഷ തൽവാർ, വിജയ് ബാബു, ശ്രീകാന്ത് മുരളി, സിദ്ദിഖ്, ഷാജു ശ്രീധർ, മാമൂക്കോയ തുടങ്ങിയവരാണ് ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടത്.
  • ചിത്രത്തിന്റെ ടീസറുകളും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു.
Theerppu Movie: തീർപ്പ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നു; പുതിയ പോസ്റ്റർ പുറത്ത്

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം തീർപ്പിലെ പുതിയ പോസ്റ്റർ പുറത്തിറക്കി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഇഷ തൽവാർ, വിജയ് ബാബു തുടങ്ങിയവരാണ് പോസ്റ്ററിലുള്ളത്. ഓ​ഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിലേക്ക് പ്രദർശനത്തിനെത്തുകയാണ്. മുരളി ​ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമ്മരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ​ഗോപിയും രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രമാണ് തീർപ്പ്. സിദ്ദിഖ്, സൈജു കുറുപ്പ്, ഹന്ന റെജി കോശി തുടങ്ങിയവരെയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

തീർപ്പിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, ഹന്ന റെജി കോശി, ഇഷ തൽവാർ, വിജയ് ബാബു, ശ്രീകാന്ത് മുരളി, സിദ്ദിഖ്, ഷാജു ശ്രീധർ, മാമൂക്കോയ തുടങ്ങിയവരാണ് ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസറുകളും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. 

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ​ഗോപി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനിൽ കെഎസ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തീർപ്പിലെ ​ഗാനങ്ങൾ എഴുതിയിരിക്കുന്നതും സം​ഗീതം നൽകിയിരിക്കുന്നതും മുരളി ​ഗോപിയാണ്. പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് ​ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ.

Also Read: Theerppu Movie: തീർപ്പിൽ ബഷീർ മരക്കാറായി സിദ്ദിഖ്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

ലൈൻ പ്രൊഡ്യൂസർ: വിനയ് ബാബു, പശ്ചാത്തല സംഗീതം : ഗോപി സുന്ദർ, എഡിറ്റർ: ദീപു ജോസഫ്, ടീസർ എഡിറ്റ്: വികാസ് അൽഫോൺസ്, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ കെ ജോർജ്ജ്, സൗണ്ട് ഡിസൈൻ: തപസ് നായിക്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സ്റ്റിൽ: ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര , പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോടൂത്ത്സ്, മ്യൂസിക് ലേബൽ: ഫ്രൈഡേ മ്യൂസിക് കമ്പനി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News