Theeppori Benny : അര്‍ജുൻ അശോകന്റെ തീപ്പൊരി ബെന്നി വരുന്നു; ഷൂട്ടിങ് ആരംഭിച്ചു

രാജേഷ് മോഹനും ജോജി തോമസും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീപ്പൊരി ബെന്നി. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2023, 01:42 PM IST
  • ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച് കഴിഞ്ഞു.
  • രാജേഷ് മോഹനും ജോജി തോമസും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീപ്പൊരി ബെന്നി.
  • ചിത്രത്തിൽ നായികയായി എത്തുന്നത് മിന്നൽ മുരളിയിലൂടെ ശ്രദ്ധ നേടിയ താരം ഫെമിന ജോര്‍ജാണ്.
Theeppori Benny : അര്‍ജുൻ അശോകന്റെ തീപ്പൊരി ബെന്നി വരുന്നു; ഷൂട്ടിങ് ആരംഭിച്ചു

അര്‍ജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തീപ്പൊരി ബെന്നിയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച് കഴിഞ്ഞു. രാജേഷ് മോഹനും ജോജി തോമസും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീപ്പൊരി ബെന്നി. ചിത്രത്തിൽ നായികയായി എത്തുന്നത് മിന്നൽ മുരളിയിലൂടെ  ശ്രദ്ധ നേടിയ താരം ഫെമിന ജോര്‍ജാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ശ്രീരാഗ് സജിയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിര്വഹിക്കുന്നത് അജയ് ഫ്രാൻസിസ് ജോര്‍ജാണ് . ചിത്രം നിർമ്മിക്കുന്നത്  ഷെബിൻ ബക്കറാണ്..

അതേസമയം അർജുൻ അശോകന്റെ ഉടൻ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഖജുരാവോ ഡ്രീംസ്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട യുവതാരങ്ങൾ  ഒന്നിച്ച് അണിനിരക്കുന്ന ചിത്രമാണ്  ഖജുരാവോ ഡ്രീംസ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഖജുരാവോ ഡ്രീംസ്. ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

ALSO READ:  Khajuraaho Dreams Movie: അർജുൻ അശോകന്റെ ഖജുരാവോ ഡ്രീംസ് ഉടൻ തിയേറ്ററുകളിലേക്ക്

അർജുൻ അശോകനൊപ്പം ശ്രീനാഥ്‌ ഭാസി, ഷറഫുദ്ദീൻ, ധ്രുവൻ, അതിഥി ബാലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖജുരാവോ ഡ്രീംസ്. ഗുഡ്ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് എം.കെ. നാസറാണ്. പുതിയ തലമുറയുടെ ആളുകളുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കുന്ന ഒരു ചിത്രമാണ് ഖജുരാവോ ഡ്രീംസ്. ഈ ചിത്രത്തിൽ യാത്രയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്നാണ് സൂചന.

നാല് ചെറുപ്പക്കാരുടെ കഥയും ഇവരുടെ ഇടയിലേക്ക് ഒരു പെൺസുഹൃത്ത് കടന്ന് വരുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് സൂചന. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിൽക്കുന്ന നാല് സുഹൃത്തുക്കൾക്കിടയിലേക്കാണ് ലോല എന്ന പെണ്സുഹൃത്ത് കടന്ന് വരുന്നത്. സ്വാതന്ത്ര്യവും ലിംഗവ്യത്യാസമില്ലാത്ത സൗഹൃദവും ഓക്കേയാണ് ചിത്രം പ്രധാനമായി സംസാരിക്കുന്നത്. 

സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നെഹാ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സേതുവാണ്. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ ചിത്രത്തിൻറെ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – മോഹൻ ദാസ്, മേക്കപ്പ്, കോസ്റ്റിയൂം ഡിസൈൻ -അരുൺ മനോഹർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ, സിൻജോ ഒറ്റത്തെക്കൽ, പ്രൊഡക്ഷൻ കൺട്രോളർ- ബാദ്ഷ, പി.ആർ.ഒ.- വാഴൂർ ജോസ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News