The Kerala Story OTT : കാത്തിരുപ്പുകൾക്ക് ഇനി വിരാമം; കേരള സ്റ്റോറി ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

The Kerala Story Movie OTT Release Date : ZEE 5 ഒടിടി പ്ലാറ്റ്ഫോമിനാണ് ദ കേരള സ്റ്റോറി സിനിമയുടെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : Feb 8, 2024, 05:52 PM IST
  • 2023 മെയിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് ദ കേരള സ്റ്റോറി
  • ബോക്സ്ഓഫീസിൽ 302 കോടിയോളം കേരള സ്റ്റോറി സ്വന്തമാക്കിയിരുന്നു
The Kerala Story OTT : കാത്തിരുപ്പുകൾക്ക് ഇനി വിരാമം; കേരള സ്റ്റോറി ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

The Kerala Story Movie OTT Platform : വിവാദ ബോളിവുഡ് ചിത്രം കേരള സ്റ്റോറി ഒടിടി റിലീസിനൊരുങ്ങുന്നു. 2023 മെയിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ5നാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 16 മുതൽ ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണം ആരംഭിക്കുമെന്ന് സീ5 അറിയിച്ചു. ഹിന്ദിക്ക് പുറമെ ചിത്രം മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ ലഭിക്കുമെന്നാണ് സീ5 അറിയിച്ചിരിക്കുന്നത്.

ആഗോള ബോക്സ് ഓഫീസിൽ 302 കോടിയോളം രൂപ കളക്ഷൻ നേടിയ ചിത്രമായിരുന്നു ദ് കേരള സ്റ്റോറി. പ്രേക്ഷകരുടെ ഏറെ നാളത്തെ ആവശ്യപ്രകാരമാണ് വിവാദ ചിത്രം ഒടിടിയിലേക്കെത്തുന്നത്. അദാ ശർമ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുദിപ്തോ സെൻ ആണ്. സൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ വിപുൽ അമൃത്ലാൽ ഷായണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള പെൺകുട്ടികളെ മതം മാറ്റി ഐസ്ഐസിൽ ചേർത്ത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ALSO READ : Abraham Ozler OTT: ഓസ്ലര്‍ ഒടിടിയിൽ എത്തുന്നു, എപ്പോൾ എവിടെ കാണാം

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by ZEE5 (@zee5)

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം ആദ്യം അവകാശപ്പെട്ടിരുന്നത് കേരളത്തിൽ നിന്നും 32,000 പെൺകുട്ടികൾ സമാനമായ സാഹചര്യത്തിൽ മതം മാറ്റി നാട് കടത്തപ്പെട്ടിട്ടുണ്ടെന്നായിരുന്നു. എന്നാൽ പിന്നീട് ഇത് വിവാദമായതോടെ 'മൂന്ന് യുവതികളുടെ ജീവിതം ഇല്ലാതായ കഥ' എന്നാക്കി മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ റിലീസിനെതിരെ രംഗത്തെത്തിയിരുന്നു. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമയെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News