Haya Movie: അറബിക്കടലിന്റെ നടുവിൽ കപ്പലിൽ സംഗീത സായാഹ്നം; വ്യത്യസ്തമായ മ്യൂസിക് ലോഞ്ചുമായി 'ഹയ' സിനിമയുടെ അണിയറ പ്രവർത്തകർ

Haya Movie: സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വാസുദേവ് സനൽ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഏറെ ജനപ്രിയമായ മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 06:58 AM IST
  • അറബിക്കടലിന്റെ നടുവിൽ കപ്പലിൽ സംഗീത സായാഹ്നം
  • വ്യത്യസ്തമായൊരു മ്യൂസിക് ലോഞ്ചും സംഗീത സായാഹ്നവും അറബിക്കടലിൽ വച്ചു നടന്നു
Haya Movie: അറബിക്കടലിന്റെ നടുവിൽ കപ്പലിൽ സംഗീത സായാഹ്നം; വ്യത്യസ്തമായ മ്യൂസിക് ലോഞ്ചുമായി 'ഹയ' സിനിമയുടെ അണിയറ പ്രവർത്തകർ

Haya Movie: വ്യത്യസ്തമായൊരു മ്യൂസിക് ലോഞ്ചും സംഗീത സായാഹ്നവും അറബിക്കടലിൽ വച്ചു നടന്നു. 'ഹയ 'എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചാണ് കൊച്ചിയിൽ നെഫർറ്റിറ്റി ക്രൂയിസ് ഷിപ്പിൽ നടന്നത്. പ്രമുഖ സംവിധായകൻ സിബി മലയിൽ മ്യൂസിക് ലോഞ്ച് നിർവ്വഹിച്ചു. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രം വാസുദേവ് സനൽ സംവിധാനം ചെയ്തിരിക്കുന്നു. ഏറെ ജനപ്രിയമായ മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ് സംഗീത സംവിധാനം. സന്തോഷ് വർമ്മ, മനു മഞ്‌ജിത്, പ്രൊഫ.പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി, ലക്ഷ്മി മേനോൻ , സതീഷ് എന്നിവർ ഗാനങ്ങളെഴുതിയിരിക്കുന്നു. കെ.എസ്.ചിത്ര, ജുവൻ ഫെർണാണ്ടസ്, രശ്മി സതീഷ്, വരുൺ സുനിൽ, ബിനു സരിഗ, അസ്ലം എന്നിവരാണ് ഗായകർ.

Also Read: മുറിവേൽപ്പിച്ച് പിന്നെ സോറി പറയുന്ന ഭർത്താവിന്റെ സ്നേഹം, അമ്മു ചോദ്യം ചെയ്യുന്ന സമൂഹം

കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലർ കോംബോഗണത്തിലാണ് 'ഹയ' പുറത്തിറങ്ങുന്നത്.  സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവരടക്കം ഇരുപത്തിനാല് പുതുമുഖങ്ങൾ ഒന്നിച്ച് അണിനിരക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കുടുംബനാഥന്റെ വ്യത്യസ്ത ഗറ്റപ്പിൽ ഗുരു സോമസുന്ദരവും നിർണ്ണായ വേഷത്തിലെത്തുന്നു. കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയത്തെ ആഴത്തിൽ പരിശോധിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയുടേതാണ്.  ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ് , ശ്രീ ധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ് , ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരി ഗ , വിജയൻ കാരന്തൂർ തുടങ്ങി ശ്രദ്ധേയ താരനിരയും ചിത്രത്തിലുണ്ട്.

Also Read: 20 കാരിയായ തന്റെ വധുവിനെ കണ്ട് സന്തോഷിക്കുന്ന 70 കാരൻ..! വീഡിയോ വൈറൽ 

 

ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും കൈകാര്യം ചെയ്തു. പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുഗൻ .  പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ സണ്ണി തഴുത്തല , ഫിനാൻസ് കൺട്രോളർ മുരളീധരൻ കരിമ്പന, അസോ. ഡയറക്ടർ സുഗതൻ, ആർട്ട് സാബുറാം, മേയ്ക്കപ്പ് ലിബിൻ മോഹൻ ,സ്റ്റിൽസ് അജി മസ്ക്കറ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്  എന്റർടൈൻമെന്റ് കോർണർ, പി ആർ ഒ മാർ വാഴൂർ ജോസ് , ആതിര ദിൽജിത്ത്.  മ്യൂസിക് ലോഞ്ചിലും തുടർന്ന് നടന്ന മസാല കോഫി ബാൻഡിന്റെ സംഗീതവിരുന്നിലും ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News