Thattassery Koottam Ott Release: ചിരിപ്പിക്കാൻ 'തട്ടാശേരി കൂട്ടം' ഒടിടിയിലെത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു - എപ്പോൾ, എവിടെ കാണാം?

Thattassery Koottam Ott: ദിലീപിന്റെ ​ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമ്മിച്ച തട്ടാശ്ശേരി കൂട്ടം തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്.   

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 09:42 AM IST
  • ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശേരി കൂട്ടം.
  • ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനമാണ്.
  • അർജുൻ അശോകനെ കൂടാതെ ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Thattassery Koottam Ott Release: ചിരിപ്പിക്കാൻ 'തട്ടാശേരി കൂട്ടം' ഒടിടിയിലെത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു - എപ്പോൾ, എവിടെ കാണാം?

അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായ ചിത്രം താട്ടാശ്ശേരി കൂട്ടം ഉടൻ ഒടിടിയിൽ എത്തും. ചിത്രം ജനുവരി 13 മുതൽ ഒടിടി പ്ലാറ്റ്ഫോമായ സീ5ൽ എത്തുമെന്നാണ് റിപ്പോർട്ട്. നവംബർ 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശേരി കൂട്ടം. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനമാണ്. അർജുൻ അശോകനെ കൂടാതെ ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണിത്. തമാശയുടെ മാലപ്പടക്കം ഒന്നും ഇല്ലെങ്കിലും അത്യാവശ്യം പ്രേക്ഷകനെ ചിരിപ്പിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് പ്രതികരണം. അർജുൻ അശോകനും ഗണപതിയും കൂട്ടുകാരുമാണ് പ്രധാന കഥാപാത്രങ്ങൾ. വിജയരാഘവൻ, സിദ്ദിഖ്, മാമുക്കോയ തുടങ്ങിയവർ ചിത്രത്തിൽ എത്തുന്നുണ്ടെങ്കിലും ഈ 5 സുഹൃത്തുക്കളെ വെച്ച് തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്. എല്ലാ നാട്ടിലും കാണുന്ന പണിക്ക് പോകാത്ത വെള്ളമടിച്ച് നടക്കുന്ന ആ സുഹൃത്തുക്കൾ തന്നെയാണ് ഇവർ. 

Also Read: Malayalam Movies OTT: സൗദി വെള്ളക്കയും ഷെഫീക്കിന്റെ സന്തോഷവും സ്ട്രീമിങ് തുടങ്ങി, എവിടെ കാണാം?

ചിത്രത്തിന്റെ ആദ്യ പകുതിയിൽ ആദ്യ പകുതിയിൽ അൽപ്പം പ്രണയവും ഒത്തിരി തമാശകളുമാണെങ്കിൽ രണ്ടാം പകുതിയിൽ ത്രില്ലർ സ്വഭാവത്തിലേക്ക് സിനിമ മാറും. അതുവരെ കണ്ടിരുന്ന തമാശകൾ മാറി സീരിയസ് മൂടിലേക്ക് പ്രേക്ഷകനെയും മാറ്റാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ദിലീപ് ആണ് ചിത്രത്തിന്റെ നിർമ്മാണം. രാജീവ് നായര്‍,സഖി എല്‍സ എന്നിവരാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് ശരത് ചന്ദ്രനാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് തട്ടാശേരി കൂട്ടം. ജിതിൻ സ്റ്റാൻസിലാവോസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News