Thattashery Koottam : "പെണ്ണേ നീ പൊന്നേ നീ"; അർജുൻ അശോകന്റെ തട്ടാശ്ശേരി കൂട്ടത്തിലെ ഗാനമെത്തി

ചിത്രം ഈ നവംബറിൽ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് അർജുൻ അശോകനാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2022, 10:30 AM IST
  • സഖി എൽസ വരികൾ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് റാം ശരത്താണ്.
  • ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്.
  • ചിത്രം ഈ നവംബറിൽ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് അർജുൻ അശോകനാണ്.
Thattashery Koottam :  "പെണ്ണേ നീ പൊന്നേ നീ";  അർജുൻ അശോകന്റെ തട്ടാശ്ശേരി കൂട്ടത്തിലെ ഗാനമെത്തി

നടൻ ദിലീപ് നിർമ്മിക്കുന്ന ചിത്രം തട്ടാശ്ശേരി കൂട്ടത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. പെണ്ണേ നീ പൊന്നേ നീ എന്ന് ആരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സഖി എൽസ വരികൾ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് റാം ശരത്താണ്. ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം ഈ നവംബറിൽ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് അർജുൻ അശോകനാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് തട്ടാശേരി കൂട്ടം.

ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മാശയും ത്രില്ലറും ചേർത്താണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ഒരു പ്രണയ ബന്ധവും തുടർന്നുണ്ടാകുന്ന പ്രശ്‍നങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.  ചിത്രം സംവിധാനം ചെയ്യുന്നത് ദിലീപിന്റെ സഹോദരനായ അനൂപ് പത്മനാഭനാണ്.  ദിലീപിന്റെ സഹോദരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി തട്ടാശേരി കൂട്ടത്തിനുണ്ട്.

ALSO READ: Thattashery Koottam : ദിലീപ് നിർമ്മിക്കുന്ന തട്ടാശേരി കൂട്ടം നവംബറിൽ തീയറ്ററുകളിൽ എത്തും

ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനമാണ്. അർജുൻ അശോകനെ കൂടാതെ ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് നായര്‍,സഖി എല്‍സ എന്നിവരാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് ശരത് ചന്ദ്രനാണ്. 

നിവിൻ പോളി, അജു വർഗീസ് എന്നിവരുടെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് നിർമ്മിച്ചത് ഗ്രാൻഡ് പ്രൊഡക്ഷൻസ് ആയിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് തട്ടാശേരി കൂട്ടം. ജിതിൻ സ്റ്റാൻസിലാവോസാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ - കെ പി ജോണി, ചന്ദ്രൻ അത്താണി, ശരത് ജി നായർ, ബൈജു ബി ആർ,  പ്രോജക്ട് ഹെഡ് - റോഷൻ ചിറ്റൂർ, എഡിറ്റർ - സാജൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ - സഖി എൽസ, കലാസംവിധായകൻ - അജി കുറ്റിയാനി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് ഗോപിനാഥ്, സംഗീതം - രാം ശരത്, മേക്കപ്പ് - റഷീദ്, കളറിസ്റ്റ് - രമേഷ് സി പി, വരികൾ - ഹരി നാരായണൻ, രാജീവ് ഗോവിന്ദൻ, സഖി എൽസ, VFX ഹെഡ് - ജോർജി ജോൺ അജിത്ത്, നിശ്ചലദൃശ്യങ്ങൾ - നന്ദു, ഡിസൈൻ - കോളിൻസ്, പിആർഒ - എ എസ് ദിനേശ്.

അതേസമയം അർജുൻ അശോകന്റെ പുതിയ ചിത്രം രോമാഞ്ചം റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ 14ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ സിനിമയുടെ റിലീസ് വൈകുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു.  ഹൊറർ കോമഡി ചിത്രമാണ് രോമാഞ്ചം. ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ.

ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. മഷർ ഹംസം - കോസ്റ്റ്യൂംസ്, മേക്കപ്പ് - ആർ.ജി വെയ്നാടൻ, സൗണ്ട് ഡിസൈൻ - എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ, സ്റ്റിൽസ് - ആർ. റോഷൻ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News