തിരുവനന്തപുരം: തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വിനീത് ശ്രീനിവാസൻ നായകനായ തങ്കം. ജനുവരി 26ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത് ഇതിന് പിന്നാലെ സിനിമയുടെ സക്സസ് ടീസറും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
അതേസമയം ചിത്രത്തിൻറെ ബോക്സോഫീസ് കണക്കുകൾ പുറത്ത് വന്നിട്ടുണ്ട്. ജനുവരി 30-ന് കേരള ബോക്സോഫീസ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം തങ്കത്തിൻറെ നാല് ദിവസത്തെ കളക്ഷൻ 2.39 കോടിയാണ്. ചിത്രത്തിൻരെ ബജറ്റായി 4.75 കോടിയും ട്വീറ്റിലുണ്ട്. ഫ്രൈഡേ മാറ്റിനി ട്വിറ്ററിൽ പങ്ക് വെച്ച കണക്കിൽ ചിത്രം ഇതുവരെ നേടിയത് 3.30 കോടിയാണത്രെ. ഏഴ് ദിവസത്തെ കണക്കാണ് ഫ്രൈഡേ മാറ്റിനി പങ്ക് വെച്ചത്. എന്നാൽ ഇതിൻറെ ആധികാരികത എത്രത്തോളമാണെന്ന് വ്യക്തമല്ല.
#Thankam had a below average 8 day extended opening week at Kerala boxoffice with gross around 3.30 Crores.
With lot of reductions for 2nd week, this will end up as a boxoffice flop. pic.twitter.com/OrmzryCpDu
— Friday Matinee (@VRFridayMatinee) February 3, 2023
മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.
#Thankam : First Week Kerala Boxoffice Update ( 7 Days ) ;
Gross : ₹3.30cr
Share : ₹1.45crAverage Boxoffice Performance !!#VineethSreenivasan #BijuMenon
— Moviemaniaç (@Moviemaniac555) February 2, 2023
ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...