Thalavan Ott: തിയേറ്റർ ഹിറ്റിന് പിന്നാലെ ഒടിടിയിലേക്ക്; 'തലവൻ' എന്ന് എത്തും? സ്ട്രീമിങ് എവിടെ?

പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ചിത്രത്തിനൊരു രണ്ടാം ഭാ​ഗമുണ്ടാകുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 12, 2024, 03:57 PM IST
  • തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും, സിജോ സെബാസ്റ്റ്യനും ചേർന്നാണ് നിർമ്മിച്ചത്.
  • ഈ ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Thalavan Ott: തിയേറ്റർ ഹിറ്റിന് പിന്നാലെ ഒടിടിയിലേക്ക്; 'തലവൻ' എന്ന് എത്തും? സ്ട്രീമിങ് എവിടെ?

ജിസ് ജോയിയുടെ സംവിധാനത്തിലെത്തിയ ചിത്രമാണ് തലവൻ. മെയ് 24ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററിലെ വമ്പൻ വിജയത്തിന് ശേഷം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളതെന്നാണ് വിവരം. സെപ്റ്റംബർ 12 മുതൽ ചിത്രം സ്ട്രീം ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. 

രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിലുള്ള കേസ് അന്വേഷണവും അവർക്കിടയിലെ കിടമത്സരങ്ങളുമെല്ലാം കോർത്തിണക്കിയുള്ള ക്ലീൻ എൻ്റർടൈനറാണ് ചിത്രം. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും, സിജോ സെബാസ്റ്റ്യനും ചേർന്നാണ് നിർമ്മിച്ചത്. ഈ ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Also Read: Kuttante Shinigami: കാലനും ആത്മാവും കൂടി കുറ്റാന്വേഷണത്തിന് ഇറങ്ങിയാലെങ്ങനുണ്ടാകും? 'കുട്ടൻ്റെ ഷിനിഗാമി' തിയേറ്ററുകളിലേക്ക്

ഫീൽ ​ഗുഡ് സിനിമകൾ ചെയ്തിരുന്ന ജിസ് ജോയ് ഒരു ത്രില്ലർ ജോണർ കൊണ്ടുവന്നപ്പോൾ മലയാളികൾക്ക് ലഭിച്ചത് ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രമാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ശണ്‍ വേലായുധനാണ്. സംഗീതം ദീപക് ദേവാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ സുജിത് ശങ്കര്‍, അനുശ്രീ, മിയ, ജോജി ജോണ്‍, ശങ്കര്‍ രാമകൃഷ്‍ണൻ, രഞ്‍ജിത്ത്, ജാഫര്‍ ഇടുക്കി, ടെസ്സാ ജോസ്, ദിലീഷ് പോത്തൻ, ബിലാസ് ചന്ദ്രദാസൻ, ആനന്ദ് ഭായ്, രഞ്ജിത്ത് ശേഖര്‍, കോട്ടയം നസീര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News