ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയ് ചിത്രം ബീസ്റ്റ് നാളെ (ഏപ്രിൽ 13) തിയേറ്ററുകളിൽ എത്തുകയാണ്. ഡോക്ടർ എന്ന ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വിജയിയുടെ പുതിയ അഭിമുഖത്തിൽ നിന്നുള്ള ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാകുന്നത്. 10 വർഷക്കാലമായി അഭിമുഖങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സൺടിവിയിലെ 'വിജയുടൻ നേർക്കുനേർ' എന്ന പരിപാടിയിൽ ദളപതിയും സംവിധായകൻ നെൽസണും തമ്മിലുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഏകദേശം പത്ത് വർഷത്തോളമായി അഭിമുഖങ്ങളിൽ നിന്ന് മാറി നിന്നത് സമയം കിട്ടാത്തത് കൊണ്ടായിരുന്നോ അതോ അതിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന നെൽസന്റെ ചോദ്യത്തിന് വിജയ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ''സമയം കിട്ടാത്തത് കൊണ്ട് ഒന്നുമല്ല. 10, 11 വർഷം മുൻപ് ഒരു അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യം മറ്റൊരു രീതിയിൽ പ്രസിദ്ധീകരിച്ച് വന്നപ്പോൾ അത് വിവാദമായേക്കാമെന്ന് തോന്നിയത് കൊണ്ട് പിന്നീട് അഭിമുഖങ്ങൾ ഒന്നും കൊടുക്കാതെ ആയി എന്നായിരുന്നു വിജയ് പറഞ്ഞത്. വായിച്ചപ്പോൾ എനിക്ക് തന്നെ അത് ശരിയായ കാര്യമായി തോന്നിയില്ല. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം പ്രസിദ്ധീകരിച്ച് വന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. അതൊക്കെ ആയപ്പോൾ അഭിമുഖങ്ങൾ തൽക്കാലം വേണ്ട എന്ന് തോന്നി. ഇപ്പോൾ ഓരോ ചിത്രത്തിന്റെയും ഓഡിയോ ലോഞ്ചിന് വരുമ്പോൾ തനിക്ക് പറയാനുള്ള കാര്യങ്ങൾ പ്രേക്ഷകരോട് പറയുന്നുണ്ടെന്നും'' വിജയ് പറഞ്ഞു.
Also Read: ഇസ്ലാമിക ഭീകരത നിറഞ്ഞുനിൽക്കുന്നു; ബീസ്റ്റിനെ വിലക്കി ഖത്തറും
2013ൽ നടന്ന സംഭവത്തെ കുറിച്ചാണ് വിജയ് സംസാരിച്ചത്. മാസികയിൽ പ്രസിദ്ധീകരിച്ച് വന്ന തന്റെ അഭിമുഖത്തിന്റെ ഭാഗങ്ങൾ അദ്ദേഹം ട്വിറ്ററിലും പങ്ക് വച്ചിരുന്നു. 'അവരുടേതായ ഉത്തരങ്ങൾ എഴുതാനാൻ ആണെങ്കിൽ ഒരു അഭിമുഖം നൽകുന്നതിൽ എന്താണ് അർത്ഥം' എന്ന ക്യാപ്ഷനോടെയാണ് വിജയ് ട്വീറ്റ് പങ്കുവച്ചിരുന്നത്.
Also Read: അൽഫോൻസിൻറെ കഥ കേട്ട് മകൻ അഭിനയിക്കണം എന്ന് ആഗ്രഹിച്ചു; വിജയ് പറഞ്ഞത് കേട്ട് മലയാളികൾ പോലും ഞെട്ടി
ഏപ്രിൽ 13ന് തിയേറ്ററുകളെ ഇളക്കി മറിക്കാൻ ബീസ്റ്റ് എത്തും. ഏപ്രിൽ 14ന് തിയേറ്ററിൽ എത്തുന്ന കെജിഎഫ് 2-മായിട്ടാണ് ബോക്സ് ഓഫീസിൽ ബീസ്റ്റ് ഏറ്റുമുട്ടാൻ പോകുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക. അപർണ ദാസ്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മനോജ് പരമഹംസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇസ്ലാമിക് ഭീകരതയും പാകിസ്ഥാനെതിരെയുള്ള പരാമർശങ്ങളും ചിത്രത്തിലുണ്ടെന്ന് കാണിച്ച് കുവൈത്തും ഖത്തറും ബീസ്റ്റിന്റെ റിലീസ് വിലക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA