Thalapathy 67 Movie Title : "ബ്ലഡി സ്വീറ്റ്"; ലോകേഷ് കനകരാജിന്റെ ദളപതി 67 ഇനി "ലിയോ", ത്രില്ലടിപ്പിച്ച് പ്രോമോ

Thalapathy 67 Movie Title Revealed : "ബ്ലഡി സ്വീറ്റ് ലിയോ" എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.  ചിത്രത്തിൽ നായികയായി എത്തുന്നത് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരം തൃഷയാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 05:29 PM IST
  • "ബ്ലഡി സ്വീറ്റ് ലിയോ" എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
  • പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന പ്രോമോയ്ക്ക് ഒപ്പമാണ് ചിത്രത്തിൻറെ ടീസർ പങ്കുവെച്ചിരിക്കുന്നത്.
  • ചിത്രത്തിൽ നായികയായി എത്തുന്നത് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരം തൃഷയാണ്.
Thalapathy 67 Movie Title : "ബ്ലഡി സ്വീറ്റ്"; ലോകേഷ് കനകരാജിന്റെ ദളപതി 67 ഇനി "ലിയോ", ത്രില്ലടിപ്പിച്ച് പ്രോമോ

കാത്തിരിപ്പുകൾക്ക് ഒടുവിൽ ലോകേഷ് കനകരാജ് - വിജയ് ചിത്രം ദളപതി 67ന്റെ പേര് പുറത്തുവിട്ടു. "ബ്ലഡി സ്വീറ്റ് ലിയോ" എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന പ്രോമോയ്ക്ക് ഒപ്പമാണ് ചിത്രത്തിൻറെ ടീസർ പങ്കുവെച്ചിരിക്കുന്നത്. ഒരു കൂട്ടം പോലീസുകാർ വിജയിയെ തേടി വരുന്നതും, അവരെ നേരിടാൻ ഒരു വാളുമായി നിൽക്കുന്ന വിജയ്യെയും ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. കൂടാതെ വിജയ് വാളും ഒപ്പം ചോക്കലേറ്റും ഉണ്ടാക്കുന്നതും പ്രോമോയിൽ കാണാം. ചിത്രത്തിൻറെ ടൈറ്റിലും പ്രോമോയും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രേക്ഷകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്  ലിയോ എന്ന് പേര് നല്കിയിരിക്കുന്ന ദളപതി 67.

ചിത്രത്തിൽ നായികയായി എത്തുന്നത് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരം തൃഷയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്ത് മലയാളത്തിൽ നിന്നും ടീനേജ് താരം മാത്യു തോമസ്, അർജുൻ, പ്രിയ ആനന്ദ് സംവിധായകരായ ഗൌതം മേനോൻ, മിസ്കിൻ തുടങ്ങിയ വൻ താരനിരയാണ് ദളപതി 67ൽ അണിനിരക്കുന്നത്. 14 വർഷത്തിന് ശേഷമാണ് തൃഷ വിജയിയുടെ നായികയായിയെത്തുന്നത്. ഏറ്റവും അവസാനമായി ഇരുവരും ഒന്നിച്ചത് കുരുവി സിനിമയിലായിരുന്നു.

ALSO READ: Thalapathy 67 OTT : ചിത്രീകരണത്തിന് മുമ്പെ ദളപതി 67ന്റെ ഒടിടി അവകാശം വിറ്റു പോയി; സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

അനിരുദ്ധ് രവിചന്ദ്രറാണ് ദളപതി 67ന് സംഗീതം ഒരുക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രത്തിന്റെ നിർമാതാവ്. ജഗദിഷ് പളനിസ്വാമിയാണ് ദളപതി 67ന്റെ സഹനിർമാതാവ്. ചിത്രത്തിന്റെ ചിത്രീകരണം ജനുവരി രണ്ട് മുതൽ കരാറിലായെന്നും ഷൂട്ടിങ്ങിന്റെ ആദ്യഘട്ടം പുരോഗമിക്കുകയാണെന്നും നിർമാതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ഔദ്യോഗികമായി ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു.

ലോകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  സംവിധായകനൊപ്പം ചേർന്ന് രത്ന കുമാറും, ധീരജ് വൈദിയും ചേർന്നാണ് സംഭഷണങ്ങൾ എഴുതിയിരിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അൻപറിവാണ് സംഘടന രംഗങ്ങൾ ഒരുക്കുന്നത്. ദിനേഷാണ് കൊറിയോഗ്രാഫർ. എൻ സതീസ് കുമാറാണ് ആർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News