Meesha Movie: തമിഴ് നടൻ കതിര്‍ ആദ്യമായി മലയാളത്തിൽ; 'വികൃതി'ക്കു ശേഷം 'മീശ'യുമായി എംസി ജോസഫ്

Meesha Malayalam Movie: വികൃതി 'ക്കു ശേഷം എംസി  ജോസഫ് സംവിധാനം ചെയ്യുന്ന മീശ എന്ന ചിത്രത്തിലൂടെയാണ് കതിർ മലയാള സിനിമയിലേക്ക് എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 14, 2024, 01:52 PM IST
  • സംവിധയകൻ എംസി ജോസഫ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
  • കതിരും ഷൈൻ ടോം ചാക്കോയും ഹക്കീം ഷായുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Meesha Movie: തമിഴ് നടൻ കതിര്‍ ആദ്യമായി മലയാളത്തിൽ; 'വികൃതി'ക്കു ശേഷം 'മീശ'യുമായി എംസി ജോസഫ്

പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ കതിർ ആദ്യമായി മലയാളത്തിലേക്ക്. വികൃതി 'ക്കു ശേഷം എംസി  ജോസഫ് സംവിധാനം ചെയ്യുന്ന മീശ എന്ന ചിത്രത്തിലൂടെയാണ് കതിർ മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. സംവിധയകൻ എംസി ജോസഫ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പാ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആണുങ്ങളുടെ ഈഗോ ചർച്ച ചെയ്യുന്ന ഒരു ചിത്രമായിരിക്കും മീശയെന്നാണ് സൂചന. കതിരും ഷൈൻ ടോം ചാക്കോയും ഹക്കീം ഷായുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

"കഥയും കഥാപാത്രവും കതിരിന് ഇഷ്ടമായി. മലയാള സിനിമയിൽ അഭിനയിക്കാനായതിന്റെ എക്സൈറ്റ്മെന്റും ഉണ്ട്. വികൃതിയിൽ സുരാജിന്റെയും സൗബിന്റെയും മത്സര പ്രകടനമാണ് കാണാനായതെങ്കിൽ മീശയിൽ ഇവർ മൂന്നു പേരുമാണ് മാറ്റുരയ്ക്കാൻ പോകുന്നത്." ചിത്രത്തെക്കുറിച്ച് എംസി ജോസഫ് പറയുന്നു.

ALSO READ: ഹിറ്റ് കൂട്ടുകെട്ട് വീണ്ടും, 100 കോടി നേടുമോ?; നസ്ലിൻ-​ഗിരീഷ് എഡി ചിത്രം ഐ ആം കാതലൻ ഓ​ഗസ്റ്റിൽ

യൂണി‌കോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫോർട്ട്കൊച്ചി, ചെറായി, മുനമ്പം ഭാഗങ്ങളിലായി പുരോഗമിക്കുകയാണ്. വാഗമണ്ണാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. സുരേഷ് രാജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

സംഗീതം- സൂരജ് എസ് കുറുപ്പ്, എഡിറ്റിംഗ്- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ബി.മേനോൻ, ലൈൻ പ്രൊഡ്യൂസർ- സണ്ണി തഴുത്തല, കലാസംവിധാനം- മഹേഷ്, കോസ്റ്റ്യൂംസ്- സമീറ സനീഷ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എ  എസ് ദിനേശ്, മാർക്കറ്റിംഗ്- എന്റർടെയ്ൻമെന്റ് കോർണർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News