Tamanna Bhatia: ആദ്യ ഡേറ്റിംഗില്‍ തന്നെ സെക്സ് ചെയ്തിട്ടുണ്ടോ? തുറന്നുപറഞ്ഞ് തമന്നയും വിജയ് വര്‍മ്മയും

Tamanna and Vijay Varma dating: അടുത്തിടെയാണ് വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന വെളിപ്പെടുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 01:57 PM IST
  • പുതുവത്സര ദിനത്തിൽ ​കാമുകനെ ചുംബിക്കുന്ന തമന്നയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
  • നിരവധി പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടും ഇരുവരും പ്രണയത്തിലാണെന്ന കാര്യം തുറന്നു സംസാരിച്ചിരുന്നില്ല.
  • പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ താര വിവാഹത്തെ കുറിച്ചാണ് ആരാധകർക്ക് ഇനി അറിയേണ്ടത്.
Tamanna Bhatia: ആദ്യ ഡേറ്റിംഗില്‍ തന്നെ സെക്സ് ചെയ്തിട്ടുണ്ടോ? തുറന്നുപറഞ്ഞ് തമന്നയും വിജയ് വര്‍മ്മയും

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. ​ഗോസിപ്പ് കോളങ്ങളിൽ അധികമൊന്നും ഇടംകൊടുത്തിട്ടില്ലെങ്കിലും സമീപകാലത്തായി തമന്ന പാപ്പരാസികളുടെ പ്രധാന ഇരയാണ്. പുതുവത്സര ദിനത്തിൽ ​ഗോവയിൽ കാമുകനെ ചുംബിക്കുന്ന തമന്നയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ തമന്നയുടെ കാമുകൻ ആരാണെന്ന് അറിയാൻ ആരാധക‍ർ ഉൾപ്പെടെ കാത്തിരിക്കുകയായിരുന്നു.

നിരവധി പൊതുവേദികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ തമന്ന നടൻ വിജയ് വർമ്മയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായി. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടൻ വിജയ് വർമ്മയുമായുള്ള പ്രണയം അടുത്തിടെ തമന്ന തന്നെ വെളിപ്പെടുത്തിയിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ സെറ്റിൽ വെച്ചാണ് വിജയ് വർമ്മയുമായി കൂടുതൽ അടുത്തെന്നും ജീവിതത്തിൽ തന്നെ ഒരുപാട് മനസ്സിലാക്കിയ ആളാണ് അദ്ദേഹമെന്നും തമന്ന പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പ്രണയത്തെ കുറിച്ചും ഡേറ്റിം​ഗിനെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് തമന്നയും വിജയ് വർമ്മയും.

ALSO READ: ജാനകീ ജാനെ ഒടിടിയിൽ എത്തി, ഇപ്പോൾ കാണാം

ആദ്യത്തെ ഡേറ്റിം​ഗിൽ തന്നെ സെക്സ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യമാണ് അഭിമുഖത്തിൽ താരങ്ങൾക്ക് നേരിടേണ്ടി വന്നത്. ഇല്ല എന്നായിരുന്നു തമന്നയുടെ മറുപടി. എന്നാൽ, അത് വേണമെന്നായിരുന്നു വിജയ് വർമ്മ പറഞ്ഞത്. ബോറിംഗ് ആയി തോന്നിയ ഡേറ്റിം​ഗ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് വിജയ് വർമ്മയും തമന്നയും സമ്മതിച്ചു. 

നിരവധി പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടും ഇരുവരും പ്രണയത്തിലാണെന്ന കാര്യം തുറന്നു സംസാരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദിൽജിത് ദോസഞ്ചിന്റെ സംഗീതക്കച്ചേരിയിലും നവംബറിൽ നടന്ന ഫാഷൻ ഇവന്റിലുമെല്ലാം തമന്നയും വിജയ് വ‍‍ർമ്മയും ഒരുമിച്ചെത്തിയിരുന്നു. പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ താര വിവാഹത്തെ കുറിച്ചാണ് ആരാധകർക്ക് ഇനി അറിയേണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News