ഭര്‍ത്താക്കന്മാരെ സൂക്ഷിക്കുക.. വൈറലായി സ്വാസികയുടെ ഹ്രസ്വചിത്രം

എന്തിനും ഏതിനും കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ ചിത്രം. 

Written by - Sneha Aniyan | Last Updated : Oct 3, 2020, 03:41 PM IST
  • ശ്യാം നാരായണനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.
  • 'അള്ള്‌ രാമേന്ദ്രന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഭര്‍ത്താക്കന്മാരെ സൂക്ഷിക്കുക.. വൈറലായി സ്വാസികയുടെ ഹ്രസ്വചിത്രം

മിനിസ്ക്രീന്‍‍-ചലച്ചിത്ര താരം സ്വാസിക (Swasika) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 'അള്ള്‌ രാമേന്ദ്രന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'തുടരും' എന്ന ടൈറ്റിലിലാണ് ചിത്രം തയാറാക്കിയിരിക്കുന്നത്.

കറുപ്പിന്‍റെ ഏഴഴകില്‍ സ്വാസിക; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍!!

റാം ആണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാം നാരായണനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കല്യാണം കഴിഞ്ഞ ഒരു പെണ്‍ക്കുട്ടി തന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ അനുഭവിക്കുന്ന കഷ്ടപാടുകളും അതിനെ തരണം ചെയ്യുന്ന രീതിയുമാണ് ചിത്രത്തിന്റെ പ്രമേയം.

എന്തിനും ഏതിനും കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ ചിത്രം. ഛായാഗ്രഹണം ജാഫർ അത്താണി, എഡിറ്റിങ് വിജയ് കട്ട്സ്, സംഗീതം സുദീപ് പളനാട്.

കുളിസീന്‍ 2: നീന്തികുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യ കാരണം ഉറക്കം പോയ ഭര്‍ത്താവ്!! 

ജൂഡ് ആന്റണി (Jude Antony), സ്വാസിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കെ ഷാജി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഇതിന് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 'മറ്റൊരു കടവില്‍; കുളിസീന്‍ 2' എന്ന പേരില്‍ തയാറാക്കിയ ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News