Sushant Singh: സുശാന്തിന്റെ മരണത്തിൽ തന്റെ പങ്ക് തെളിഞ്ഞാൽ രാഷ്ട്രീയം ഉപേക്ഷിക്കും; രാഹുല്‍ കനാല്‍

 Sushant Singh Rajput death case updates: കേസിൽ എന്റെ പങ്ക് തെളിഞ്ഞാൽ ഷൂസ് കൊണ്ട് അടിക്കാമെന്നും രാഹുല് കൂട്ടിച്ചേർത്തു. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 12:29 PM IST
  • നടൻ സുശാന്തിന്റെയും അദ്ദേഹത്തിന്റെ മുൻ മാനേജൻ ദിഷ സാലിയന്റെയും മരണത്തിൽ രാഹുലിന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രതികരണവുമായി രം​ഗത്ത് എത്തിയത്.
  • സുശാന്തിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ.
Sushant Singh: സുശാന്തിന്റെ മരണത്തിൽ തന്റെ പങ്ക് തെളിഞ്ഞാൽ രാഷ്ട്രീയം ഉപേക്ഷിക്കും; രാഹുല്‍ കനാല്‍

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഏക്നാഥ് ഷിന്ദെയ്ക്കൊപ്പം ചേർന്ന യുവസേന നേതാവും ആദിത്യ താക്കറെയുടെ ഏറ്റവും അടുത്ത അനുയായിയുമായിരുന്ന രാഹുൽ കനാൽ. നടൻ സുശാന്തിന്റെയും  അദ്ദേഹത്തിന്റെ മുൻ മാനേജൻ ദിഷ സാലിയന്റെയും മരണത്തിൽ രാഹുലിന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രതികരണവുമായി രം​ഗത്ത് എത്തിയത്. നടന്റെ മണത്തിൽ മുഖ്യമന്ത്രിയോട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'സുശാന്ത് സിങ് രാജ്പുതിന്റേയും അദ്ദേഹത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ കേസുമായി ബന്ധപ്പെട്ടാണ് ഞാൻ പാർട്ടിയിൽ ചേർന്നത് എന്ന് നാളെ ജനങ്ങൾ പറഞ്ഞേക്കാം. എന്നാൽ എനിക്ക് പറയാനുള്ളത് ഈ വിഷയത്തിൽ അന്വേഷണം നടക്കണമെന്നാണ്. കേസിൽ എന്റെ പേര് ഉയർന്നു വരികയാണെങ്കിൽ എന്നെ ഷൂസ് കൊണ്ടടിക്കാം. കേസിൽ വിശദാന്വേഷണത്തിന് വേണ്ടി താൻ ഏത് അറ്റം വരെ വേണമെങ്കിലും പോകാൻ തയ്യാറാണ്' - രാഹുൽ പറഞ്ഞു.

ALSO READ:  'കൊള്ള' ഉടൻ ഒടിടിയിലത്തുന്നു; സ്ട്രീമിങ് എവിടെയെന്ന് അറിയണ്ടേ?

അതേസമയം സുശാന്തിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ പറഞ്ഞതായി റിപ്പബ്ലിക് ടി.വി. റിപ്പോർട്ട് ചെയ്തു.യുവസേന സെക്രട്ടറിയും ആദിത്യയുടെ ബന്ധുവുമായ വരുൺ സർദേശായിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ കനാൽ ഒരു മാസം മുമ്പാണ് യുവസേനയുടെ രാഹുൽ യുവസേനയുടെ കോർ കമ്മിറ്റി അംഗമായിരുന്നു. മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ വിദ്യാഭ്യാസ കമ്മിറ്റി അംഗമായും പ്രവർത്തിച്ച അദ്ദേഹം തന്റെ 'ഐ ലവ് മുംബൈ' ഫൗണ്ടേഷനിലൂടെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്‌. ഉന്നതകമ്മിറ്റി ഗ്രൂപ്പിൽനിന്നും രാജിവെച്ചത്. പാർട്ടിയുടെ മുതിർന്ന നേതാവ് അനിൽപരബുമായുള്ള അഭിപ്രായവ്യത്യാസങ്ങളും രാഹുൽ കനാൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് ഏക്നാഥ് ഷിന്ദെ പക്ഷത്തിനൊപ്പം ചേർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News