Bigg Boss Malayalam Season 5: ഫിനാലെയിൽ ഒരു ട്വിസ്റ്റ് നടന്നാൽ ? ബിഗ് ബോസ് വിജയിയാകുന്നത് ചിലപ്പോൾ? എന്ത് പ്രതീക്ഷിക്കാം

ഷിജുവും, റെനീഷയും വലിയസ മത്സരം കാഴ്ചവെച്ച് ഭീക്ഷണിയാകുമോ എന്നതിൽ സംശയമുണ്ട്. അത് കൊണ്ട് തന്നെ മത്സരം അവസാന നിമിഷത്തിൽ മാറി മറിഞ്ഞാൽ പിന്നെയും

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 10:44 AM IST
  • വോട്ടിങ്ങ് പാറ്റേണുകൾ പരിശോധിച്ചാൽ കൂടുതൽ വോട്ട് കിട്ടാൻ സാധ്യത അഖിലിന്
  • അടിയൊഴുക്കുകൾ എന്തെങ്കിലും മാറിയാൽ അത് ശോഭയിലേക്കോ ജുനൈസിലേക്കോ എത്തുമെന്നും പ്രതീക്ഷിക്കാം
  • ശോഭക്ക് രണ്ടാം സ്ഥാനം കൊടുത്താൽ അവിടെ മറ്റൊരു മത്സരത്തിന് സാധ്യത ഉണ്ടാകുമോ
Bigg Boss Malayalam Season 5: ഫിനാലെയിൽ ഒരു ട്വിസ്റ്റ് നടന്നാൽ ? ബിഗ് ബോസ് വിജയിയാകുന്നത് ചിലപ്പോൾ? എന്ത് പ്രതീക്ഷിക്കാം

ബിഗ് ബോസ് മലയാളം സീസൺ-5 ഗ്രാൻറ് ഫിനാലെക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരായിരിക്കും ഫിനാലെ വിജയി എന്നതറിയാൻ പ്രേക്ഷകരും ആകാംക്ഷയിലാണ്.ടോപ്പ് ഫൈവിൽ മത്സരിക്കുന്നത് അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ജുനൈസ്, റെനീഷ, ഷിജു എന്നിവരാണ്. വോട്ടിങ്ങ് പാറ്റേണുകൾ പരിശോധിച്ചാൽ കൂടുതൽ വോട്ട് കിട്ടാൻ സാധ്യത അഖിൽ മാരാറിന് തന്നെയാണ്. അതിനാൽ തന്നെ വിന്നർ ആകാൻ സാധ്യതയും അഖിലിന് തന്നെയായിരിക്കും. എന്നാൽ അടിയൊഴുക്കുകൾ എന്തെങ്കിലും മാറിയാൽ അത് ശോഭയിലേക്കോ ജുനൈസിലേക്കോ എത്തുമെന്നും പ്രതീക്ഷിക്കാം.

ഷിജുവും, റെനീഷയും വലിയസ മത്സരം കാഴ്ചവെച്ച് ഭീക്ഷണിയാകുമോ എന്നതിൽ സംശയമുണ്ട്. അത് കൊണ്ട് തന്നെ മത്സരം അവസാന നിമിഷത്തിൽ മാറി മറിഞ്ഞാൽ പിന്നെയും വിജയിക്കുള്ള കാത്തിരിപ്പ് നീണ്ടേക്കാം. ബിഗ് ബോസ് വീട്ടിലെ പ്രശ്നങ്ങളും അഖിൽ മാരാറിൻറെ നിലപാടും അദ്ദേഹത്തിൻറെ വോട്ടിങ്ങ് റേറ്റ് കുറക്കുമോ എന്ന് ഒരു വിഭാഗം ഫാൻസ് സംശയിക്കുന്നുണ്ട്. എന്നാൽ അതിന് സാധ്യതയില്ലെന്ന് മറ്റൊരു വിഭാഗം വിലയിരുത്തുന്നു.  രണ്ടാം സ്ഥാനം എന്നത് വലിയ ചർച്ചയാകുന്നചും ഇവിടെയാണ് പ്രഡിക്ഷനുകളിൽ ഒന്നാം സ്ഥാനം അഖിലും രണ്ടാം സ്ഥാനം ശോഭയും തന്നെയാണ് പറയുന്നത്.

ശോഭക്ക് രണ്ടാം സ്ഥാനം കൊടുത്താൽ അവിടെ മറ്റൊരു മത്സരത്തിന് സാധ്യത ഉണ്ടാകുമോ എന്നത്  ചർച്ചയാവുന്നുണ്ട്. രണ്ടാം സ്ഥാനത്തിനായി ഷിജുവും, ജുനൈസും അല്ലെങ്കിൽ റെനീഷയും മത്സരിച്ചേക്കുമോ? താൻ വിജയി ആണെങ്കിൽ രണ്ടാം സ്ഥാനത്ത് ശോഭ വരുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന മാരാരുടെ സംസാരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുന്നുണ്ട്. സഹ മത്സരാർഥിയോട് അൽപ്പമെങ്കിലും ബഹുമാനം ആവാം എന്നും അവർ 100 ദിവസം ഒപ്പം മത്സരിച്ചയാൾ ആയിരുന്നല്ലോ എന്നും ആളുകൾ മാരാരുടെ സ്റ്റേറ്റ്മെൻറിനെതിരെ സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്.

വലിയ അനക്കമുണ്ടാക്കാത്ത സീസൺ

മറ്റ് സീസണുകളെ അപേക്ഷിച്ച് സീസൺ -5 വലിയ അനക്കമൊന്നും സൃഷ്ടിക്കാത്ത സീസൺ എന്നാണ് വിലയിരുത്തുന്നത്. ഇതിന് പ്രധാന കാര്യമായി കാണിക്കുന്നത് മത്സാരാർഥികൾ വെറും ഗെയിം എന്ന് രീതിയിലേക്ക് മത്സരത്തിൽ എത്തുകയും എതിരാളികൾ കുറയുകയും ചെയ്തു എന്നതാണ്. പല ടാസ്കുകളിലും വഴക്കുകൾ പതിവാകുകയും ടാസ്ക് ഒഴിവാക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഏറ്റവും അവസാനം വലിയ വഴക്കായി മാറിയ സെറിന- റെനീഷ പ്രശ്നം, മിഥുൻ പങ്ക് വെച്ച ആർമിക്കഥ, വിഷ്ണു റിനോഷ് അടി, ശ്രുതിയുമായി ബന്ധപ്പെട്ട ചർച്ചകൾ, ദേവു- ശോഭ വഴക്ക്, ഗോപികയുടെ  സാഗർ- ജുനൈസ് ടീമിനോടുള്ള അടി തുടങ്ങി അനാവശ്യമായ പല വഴക്കുകൾക്കും ബിഗ്ബോസ് വീട് സാക്ഷ്യം വഹിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News