പൃഥ്വിരാജ്-ബിജു മേനോന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'അയ്യപ്പനും കോശിയും' തമിഴിലേക്ക്...
താര സഹോദരന്മാരായ സൂര്യയും കാര്‍ത്തിയുമാണ് തമിഴില്ലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല
ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പന്റെ വേഷം സൂര്യയും പൃഥ്വിരാജ് ചെയ്ത കോശിയുടെ വേഷം കാര്‍ത്തിയും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് കതിര്സേനനാകും ചിത്രം നിര്‍മ്മിക്കുക. ആടുകളം, ജിതര്തണ്ട, പൊള്ളാതവന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് കതിര്‍സേനന്‍.
പ്രതിസന്ധികളെ മറികടക്കാന്‍ കഴിവുള്ള നേതാവ്, മോദി ഇന്ത്യയുടെ ഭാഗ്യം!!
എന്നാല്‍, ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ധനുഷും വിജയ് സേതുപതിയും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. നന്ദമൂരി ബാലകൃഷ്ണന്, റാണ ദഗുബാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.
ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പന്റെ വേഷം നന്ദമൂരിയു൦ പൃഥ്വിരാജ് ചെയ്ത കോശിയുടെ വേഷം റാണയും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിലെ പ്രധാന നിര്‍മ്മാണ കമ്പനിയായ സിതാര എന്റര്ടെയ്ന്മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
വികാരിയും കന്യാസ്ത്രീയും തമ്മിലുള്ള ലൈംഗീകബന്ധം നേരില്‍കണ്ടു -വെളിപ്പെടുത്തല്‍
ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോൺ എബ്രഹാം ആണ്. അദ്ദേഹത്തിന്റെ ജെ.എ എൻറർടെയ്ൻമെൻറ്സാണ് ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷ൦ സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലിയാണ് ഇതിനു മുന്‍പ് പുറത്തിറങ്ങിയ സച്ചിയുടെ ചിത്രം.
ഉത്രയുടെ പേരില്‍ വന്‍ തുകയുടെ ഇന്‍ഷുറന്‍സ്, കേസില്‍ പുതിയ വഴിത്തിരിവ്...
സംവിധായകന് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന് വേണ്ടിയുള്ള സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. പതിനെട്ടാംപടി, ഫൈനല്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുധീപ് ക്യാമറ ചെയ്ത ചിത്രം കൂടിയാണിത്.
മലയാളത്തിൽ മികച്ച പ്രകടനവും അതുപോലെ പ്രേക്ഷക പ്രതികരണവും നേടിയ ഈ സിനിമ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും നല്ലൊരു പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.