സ്പൈഡർമാൻ സിനിമകളിൽ ഏറ്റവും മികച്ചതെന്ന പ്രതികരണം നേടിക്കൊണ്ടാണ് ഹോളിവുഡ് ചിത്രം സ്പൈഡർമാൻ: നോ വേ ഹോം പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ റിലീസോടെ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യൻ തിയേറ്ററുകളാണ്. ഫസ്റ്റ് ഡേ കലക്‌ഷനിൽ റെക്കോർഡ് നേട്ടമാണ് സ്പൈഡർമാൻ: നോ വേ ഹോം നേടിയത്.
3264 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം ഇന്ത്യയൊട്ടാകെ 33 കോടിയാണ് സിനിമ ആദ്യ ദിവസം നേടിയത്. 'സ്‌പൈഡർ മാൻ: ഫാർ ഫ്രം ഹോമിനേക്കാൾ കൂടുതലാണിത്. ഇന്ത്യയൊട്ടാകെ 41 കോടിയാണ് സിനിമയുടെ ഗ്രോസ് കലക്‌ഷൻ. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ ശേഷം ഇറങ്ങിയ സിനിമകളിൽ പ്രേക്ഷകർ ഇത്രയധികം വരവേൽപ്പ് നൽകിയ മറ്റൊരു സിനിമയില്ല. അൻപത് ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് ചിത്രത്തിന്റെ കുതിപ്പ്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
Also Read: Spiderman No way Home: അങ്ങിനെ പീറ്റർ വീണ്ടുമെത്തുന്നു,സ്പൈഡർമാൻ നോ വേ ഹോം ട്രെയിലർ
കോവിഡിനു മുമ്പ് റിലീസ് ചെയ്ത അവഞ്ചേർസ് ഇൻഫിനിറ്റി വാർ (2018) 43 കോടിയും, എൻഡ് ഗെയിം (2019) 63 കോടിയും ആദ്യ ദിനം കലക്ട് ചെയ്തിരുന്നു. നെറ്റ് കലക്‌ഷനിൽ അക്ഷയ് കുമാർ ചിത്രം സൂര്യവൻശിയുടെ റെക്കോർഡും സ്പൈഡർമാൻ: നോ വേ ഹോം തകർത്തു. 2021-ൽ പുറത്തിറങ്ങിയ മറ്റേതൊരു ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി സിനിമയേക്കാളും കൂടുതലാണ് ഇതിന്റെ ആദ്യ ദിവസത്തെ കളക്ഷൻ.
#Xclusiv...#SpiderManNoWayHome screen count... THE WIDEST EVER FOR A HOLLYWOOD FILM IN INDIA...
#India: 3264 [more screens are being added]
Note: #English, #Hindi, #Tamil and #Telugu versions have opened in #India.#SpiderMan #NoWayHome #Marvel #SonyPictures pic.twitter.com/tQtysUXtMe— taran adarsh (@taran_adarsh) December 16, 2021
കേരളത്തിലും വമ്പന്‍ സ്വീകരണമാണ് ചിത്രത്തിനു ലഭിച്ചത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ പല സ്ക്രീനുകളിലും രാവിലെ അഞ്ച് മണി മുതൽ ഫാൻസ് ഷോ ഉണ്ടായിരുന്നു. 621 പ്രദർശനങ്ങളിലായി ഒരു കോടിക്ക് മുകളിലാണ് ചിത്രം ആദ്യദിനം തന്നെ കേരളത്തിൽ നിന്നും വാരിയത്.
Also Read: സ്‌പൈഡര്‍മാന്‍ ഹോംകമിങ് ട്രെയിലര്‍ പുറത്തിറങ്ങി
ഡിസംബർ 17നാണ് ചിത്രം റിലീസ് ചെയ്തത്. ടോം ഹോളണ്ട് നായകനായെത്തിയ മൂന്നാമത്തെ സ്‌പൈഡര്‍മാന്‍ സോളോ സിനിമയാണ് നോ വേ ഹോം. മാര്‍വെലിന്റെ ആദ്യ രണ്ട് സ്‌പൈഡര്‍മാന്‍ സീരീസുകളും ഒരുക്കിയ ജോണ്‍ വാട്ട്‌സണ്‍ തന്നെയാണ് നോ വേ ഹോമും ഒരുക്കിയിട്ടുള്ളത്. രണ്ടാം ദിനം ചിത്രത്തിന്റെ ഓൾ ഇന്ത്യ കലക്‌ഷൻ 60 കോടി പിന്നിട്ടു. ഇന്ത്യയില്‍ നിന്ന് മാത്രം 300 കോടിയോളം രൂപ സിനിമ നേടുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...