Spiderman No way Home: അങ്ങിനെ പീറ്റർ വീണ്ടുമെത്തുന്നു,സ്പൈഡർമാൻ നോ വേ ഹോം ട്രെയിലർ

സർപ്രൈസുകളും ട്വസ്റ്റുകളും ഒളിപ്പിച്ചാണ് ഇത്തവണ ചിത്രത്തിൻറെ ട്രെയിലർ എത്തിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 05:02 PM IST
  • ഡിസംബർ 17-നാണ് ചിത്ര റിലീസിനെത്തുന്നത്.
  • 2017,2019 വർഷങ്ങളിലിറങ്ങിയ സ്പൈഡർമാൻ സീരിസിലെ ചിത്രമാണിത്
  • ടോം ഹോളണ്ടാണ് ഇത്തവണയും സ്പൈഡർമാനായി എത്തുന്നത്.
Spiderman No way Home: അങ്ങിനെ പീറ്റർ വീണ്ടുമെത്തുന്നു,സ്പൈഡർമാൻ നോ വേ ഹോം ട്രെയിലർ

കാത്തിരിപ്പിന് വിരാമമിട്ട് സ്പൈഡർമാർ പരമ്പരയിലെ മറ്റൊരു ചിത്രം കൂടി ഉടനെത്തുന്നു. 2017,2019 വർഷങ്ങളിലിറങ്ങിയ സ്പൈഡർമാൻ സീരിസിലെ ചിത്രമാണിത്. ടോം ഹോളണ്ടാണ് ഇത്തവണയും സ്പൈഡർമാനായി എത്തുന്നത്.

സർപ്രൈസുകളും ട്വിസ്റ്റുകളും ഒളിപ്പിച്ചാണ് ഇത്തവണ ചിത്രത്തിൻറെ ട്രെയിലർ എത്തിയിരിക്കുന്നത്. ഡോ.സ്ട്രേഞ്ചും ചിത്രത്തിലുണ്ട്. ഡിസംബർ 17-നാണ് ചിത്രം റിലീസിനെത്തുന്നത്.

 

മുൻപ് കണ്ട് പരിചയിട്ട ഡോ ഒക്ടോപസും വില്ലൻ കഥാപാത്രത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. ആൽഫ്രഡ് മോലിനയാണ് ഒക്ടോപസിനെ അവതരിപ്പിക്കുന്നത്. മാർവർ പ്രോഡക്ക്ഷൻസ് തന്നൊയാണ് ഇത്തവണയും സ്പൈഡമാൻറെ അമരക്കാർ.

മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്. ഒരിക്കൽ അണുവിസരണമുള്ള ഒരു ചിലന്തിയുടെ കടിയേൽക്കുന്നതോടെ ഹൈ സ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കർക്കറിന് ചിലന്തിയൊട് സമാനമായ ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News