ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സോളമന്റെ തേനീച്ചകൾ ഉടൻ തിയേറ്ററുകളിലേക്ക് എത്തും. ഇന്ത്യയിൽ മനോരമ മാക്‌സും ഇന്ത്യക്ക് പുറത്ത് സിംപ്ലി സൗത്തുമാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ചിത്രം ഇരുപ്ലാറ്റ്‌ഫോമുകളിലും ഒക്ടോബർ 1 ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 18 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലാൽ ജോസാണ്. എൽജെ ഫിലിമ്സിന്റെ ബാനറിലാണ് ചിത്രമെത്തിയത്.
A feel-good womance but also a whodunit thriller? #SolomanteTheneechakal will be streaming with 4K Dolby Atmos on Simply South (worldwide, excluding India) from October 1.
Subscribe to https://t.co/VwqIUcAN9B to stream the film on October 1st. pic.twitter.com/8dPaR0WIMZ
— Simply South (@SimplySouthApp) September 25, 2022
ജോജു ജോർജ്, നായിക നായകൻ വിജയികളായ ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജോണി ആന്റണി, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ALSO READ: Solomante Theneechakal Song: "ആനന്ദമോ"; സോളമന്റെ തേനീച്ചകളിലെ റൊമാന്റിക് ഗാനം പുറത്തുവിട്ടു
വിനായക് ശശി കുമാർ, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എന്നിവരാണ് ഗാനരചന. വിദ്യാസാഗർ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ലാല്‍ ജോസും വിദ്യാസാഗറും പത്ത് വര്‍ഷത്തിന് ശേഷം ഒന്നിച്ച ചിത്രം കൂടിയാണ് സോളമന്റെ തേനീച്ചകൾ. ത്രത്തിലെ വിരൽ തൊടാതെ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പി. ജി പ്രഗീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എല്‍ ജെ ഫിലിംസ് ബാനറിൽ എത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിർവ്വഹിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍. എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍, കല- അജയ് മാങ്ങാട്, ഇല്ലുസ്‌ട്രേഷന്‍- മുഹമ്മദ് ഷാഹിം, വസ്ത്രങ്ങള്‍- റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ്- ഫെര്‍വിന്‍ ബൈതര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍- ജിസന്‍ പോൾ. പിആര്‍ഒ- എ എസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...