Chennai : ശിവകാർത്തികേയന്റെ (Sivakarthikeyan) പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഡോക്ടറിന്റെ (Doctor) ട്രെയ്‌ലർ (Trailer) പുറത്തിറക്കി. ചിത്രം ഒക്ടോബർ 9 ന് റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ് ട്രെയ്‌ലർ. ട്രെയ്‌ലർ ശിവകാർത്തികേയൻ നായകനാണോ അതോ വില്ലനാണോ എന്ന് പോലും സംശയം ഉണ്ടാകും.
Here is our #DoctorTrailer - https://t.co/NsiI2AJ7Ul
A different journey with lots of fun, thrill and excitement@Nelsondilpkumar @anirudhofficial @priyankaamohan @KalaiArasu_ @kjr_studios @KVijayKartik @nirmalcuts @KiranDrk @SonyMusicSouth #DOCTORFromOct9 in theatres
— Sivakarthikeyan (@Siva_Kartikeyan) September 25, 2021
മനുഷ്യകടത്തിന്റെയും (Human Trafficking) അവയവ കടത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ഡോക്ടർ. ചിത്രം നാല് ഭാഷകളിലായി ആണ് റിലീസ് ചെയ്യുന്നത്. തമിഴ് കൂടതെ തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിവിധ ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യുന്ന ആദ്യ ശിവ കാർത്തികേയൻ ചിത്രം കൂടിയാണ് ഡോക്ടർ.
2021 മാർച്ചിൽ തന്നെ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഡോക്ടർ. പിന്നീട് തമിഴ്നാട് അസംബ്ലി തെരഞ്ഞെടുപ്പുകൾ മൂലവും കോവിഡ് രണ്ടാം തരംഗം മൂലവും റിലീസ് മാറ്റി വെക്കുകയായിരിക്കുന്നു. ചിത്രം തിയേറ്റർ റിലീസ് ഒഴിവാക്കി ഒടിടി പ്ലാറ്റ്‌ഫോമിൽ (OTT Platform) റിലീസ് ചെയ്യുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു.
ഡാർക്ക് കോമഡി വിഭാഗത്തിൽ വരുന്ന ഡോക്ടർ സംവിധാനം ചെയ്‌തിരിക്കുന്നത് നെൽസൺ ദിലീപാണ്. 2018 ൽ വമ്പൻ ഹിറ്റായ കൊളമാവ് കോകിലയിലൂടെ (Kolamav Kokila) പ്രശസ്‌തനായ വ്യക്തിയാണ് നെൽസൺ ദിലീപ് (Nelson Dilip). നെൽസണും ശിവ കർത്തികേയനും (Sivakarthikeyan) ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഡോക്ടറിന് ഉണ്ട്.
ALSO READ: ശിവകാര്‍ത്തികേയന്‍റെ ബോളിവുഡ് അരങ്ങേറ്റം തമിഴ് ചിത്രത്തിന്‍റെ റീമേക്കിലൂടെ....?
പ്രിയങ്ക മോഹനാണ് ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്. പ്രിയങ്ക മോഹനനെയും ശിവ കാർത്തികേയനെയും കൂടാതെ വിനയ്, യോഗി ബാബു, ഇലവരാസു, അർച്ചന എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഡോക്ടറിന്റെ ചിത്രത്തിൽ നിർമൽ ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സിനിമാട്ടോഗ്രഫി ചെയ്തിരിക്കുന്നത് കെ വിജയ് കാർത്തിക്കാണ്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്. ചെന്നൈയും ഗോവയുമാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ.
ALSO READ: Sivakarthikeyan ചിത്രം Doctor ന്റെ റിലീസിങ് മാറ്റിവെച്ചു; റംസാന് തീയേറ്ററുകളിലെത്തും
ഡോക്ടറിലെ ചെല്ലമ്മ പാട്ട് (Chellamma Song) യൂട്യൂബിൽ കണ്ടത് 100 Million ആളുകളായിരുന്നു. തന്റെ പുതിയ ചിത്രമായ ഡോക്ടറിന് വേണ്ടി ശിവകാർത്തികേയൻ തന്നെയാണ് പാട്ട് എഴുതിയത്. പ്രേക്ഷകരിൽ ആവേശം ഉണർത്തുന്ന പാട്ട് യുട്യൂബിൽ അപ് ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗ് ആയി മാറിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.