Sita Ramam Movie : ഈദ് ആശംസകളുമായി സീതാ രാമത്തിന്റെ പുതിയ പോസ്റ്റർ; ചിത്രം ഉടൻ തീയേറ്ററുകളിൽ

Sita Ramam movie :ചിത്രം ആഗസ്റ്റ് 5 ന് തീയേറ്ററുകളിൽ എത്തും. മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് ചിത്രം എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 04:11 PM IST
  • ഈദ് ദിനത്തോട് അനുബന്ധിച്ച്, ഈദ് ആശംസകളുമായി രശ്മിക മന്ദാനയുടെ കഥാപാത്രമായ അഫ്രീൻറെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ചിത്രം ആഗസ്റ്റ് 5 ന് തീയേറ്ററുകളിൽ എത്തും. മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് ചിത്രം എത്തുന്നത്.
  • വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്
Sita Ramam Movie : ഈദ് ആശംസകളുമായി സീതാ രാമത്തിന്റെ പുതിയ പോസ്റ്റർ; ചിത്രം ഉടൻ തീയേറ്ററുകളിൽ

ദുൽഖർ സൽമാനും മൃണാൾ താക്കൂറും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സീതാ രാമത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഈദ് ദിനത്തോട് അനുബന്ധിച്ച്, ഈദ് ആശംസകളുമായി രശ്മിക മന്ദാനയുടെ കഥാപാത്രമായ അഫ്രീൻറെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 5 ന് തീയേറ്ററുകളിൽ എത്തും. മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സീതാ രാമം.

വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രത്തിൻറെ ടീസറിൽ നിന്നും ഇത് തന്നെയാണ് വ്യക്തമായിരുന്നത്.  ലെഫ്റ്റന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. സീതയായി എത്തുന്നത് മൃണാൾ താക്കൂർ ആണ്. തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ പെൺപ്പൂവേ തേൻ വണ്ടേയെന്ന ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ശരത്, നിത്യ മാമൻ എന്നിവരാണ് ഈ പാട്ട് പാടിയിരിക്കുന്നത്. അരുൺ അലാത്തിന്റെ വരികൾക്ക് വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം നൽകിയത്. 

ALSO READ: Seetha Ramam Movie : ദുൽഖറിന്റെ സീതാരാമം ഉടൻ തീയറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു

ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും സീത രാമത്തിനുണ്ട്. സ്വപ്‌ന സിനിമ നിർമ്മിക്കുകയും വൈജയന്തി മൂവീസ് അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് സീതാരാമം. മുമ്പ് ചിത്രത്തിന് 'പ്രൊഡക്ഷൻ നമ്പർ 7' എന്നായിരുന്നു പേരിട്ടിരുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ നിർമ്മാതാവ് അശ്വിൻ ദത്ത് ആണ്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്.ദുൽഖർ, മൃണാൾ, രശ്മിക എന്നിവർക്ക് പുറമെ സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. 

ചിത്രത്തിലെ ആരോമൽ പൂവ് പോലെന്നിൽ എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഗാനം ആലപിച്ചിരിക്കുന്നത്. സൂരജ് സന്തോഷാണ്. വിനയ് ശശികുമാറിന്റെ വരികൾക്ക് വിഷാൽ ചന്ദ്രശേഖരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.  വിശാൽ ചന്ദ്രശേഖർ സംഗീതവും പി എസ് വിനോദ് ഛായാഗ്രഹണവും വൈഷ്ണവി റെഡ്ഡി കലാസംവിധാനവും സുനിൽ ബാബു പ്രൊഡക്ഷൻ ഡിസൈനും ശീതൾ ശർമ്മ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News