Sidhique Case: വീട്ടിൽ ഇല്ല, ഫോണും സ്വിച്ച് ഓഫ്; സിദ്ധിഖിനായി ലുക്ക് ഔട്ട് സർക്കുലർ

2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വച്ച് ബലം പ്രയോ​ഗിച്ച് ലൈം​ഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.  

Written by - Zee Malayalam News Desk | Last Updated : Sep 24, 2024, 01:08 PM IST
  • കൊച്ചിയിലെയും, ആലുവയിലെയും വീട്ടിൽ സിദ്ദിഖ് ഇല്ല. താരത്തിന്റെ എല്ലാ നമ്പരുകളും സ്വിച്ച് ഓഫ് ആണ്.
  • സിദ്ദിഖിൻ്റെ ഫോൺ രേഖകൾ പോലീസ് പരിശോധിക്കുന്നുണ്ട്.
Sidhique Case: വീട്ടിൽ ഇല്ല, ഫോണും സ്വിച്ച് ഓഫ്; സിദ്ധിഖിനായി ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: ലൈം​ഗികാതിക്രമ പരാതിയിൽ സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ തീരുമാനം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസിന്റെ നീക്കം. വിധി പകർപ്പ് വന്നതിന് ശേഷം സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കും. എന്നാൽ സുപ്രീംകോടതി തീരുമാനം വരെ കാത്തിരിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ കൊച്ചിയിലേക്ക് പോകും.

അതേസമയം കൊച്ചിയിലെയും, ആലുവയിലെയും വീട്ടിൽ സിദ്ദിഖ് ഇല്ല. താരത്തിന്റെ എല്ലാ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. സിദ്ദിഖിൻ്റെ ഫോൺ രേഖകൾ പോലീസ് പരിശോധിക്കുന്നുണ്ട്. സിദ്ദിഖ് വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ നൽകിയിട്ടുണ്ട്. ഐ.ബിക്കും എമിഗ്രേഷൻ വിഭാഗത്തിനും പോലീസ് നിർദ്ദേശം നൽകി. രാജ്യത്തെ ഏത് വിമാനത്താവളത്തിലും പ്രതി എത്തിയാൽ ഉടൻ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കാനാണ് നിർദ്ദേശം. അതിനിടെ സിദ്ദിഖിന്റെ വാഹനം ആലുവ കുട്ടമശ്ശേരിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഐപിസി 506 ഭീഷണിപ്പെടുത്തൽ,ഐപിസി 376 ബലാത്സംഗം എന്നീ വകുപ്പുകളാണ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്. ജസ്റ്റിസ് ഡി.എസ്.ഡയസാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് നടിയെ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് നടപടി. താൻ നിരപരാധിയാണെന്ന് സിദ്ദിഖ് ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ കേസിന്റെ മുന്നോട്ടുള്ള പോക്കിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി മുൻകൂർ ജാമ്യാേപക്ഷ തള്ളുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News