Vijay Sethupathi : വിജയ് സേതുപതി - ശ്രുതി ഹാസൻ ചിത്രം ലാഭം സെപ്റ്റംബർ 9 ന് തീയറ്ററുകളിൽ എത്തുന്നു

ചിത്രം ഒടിടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും. ഈ റിപ്പോർട്ടുകൾ നിഷേധിച്ച് നടൻ വിജയ് സേതുപതി (Vijay Sethupathi)തന്നെ രംഗത്തെത്തിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 11:28 AM IST
  • അന്തരിച്ച സംവിധായകൻ എസ്പി ജനനാഥനാണ് ചിത്രം സംവിധാനം ചെയ്തത്.
  • അദ്ദേഹം ചിത്രം ഒരു സോഷ്യോ - പൊളിറ്റിക്കൽ ത്രില്ലറാണെന്ന് മുമ്പ് തന്നെ അറിയിച്ചിരുന്നു.
  • ഒരിടവേളയ്ക്ക് ശേഷം ശ്രുതി ഹാസൻ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ലാഭത്തിനുണ്ട്.
  • ചിത്രം ഒടിടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും. ഈ റിപ്പോർട്ടുകൾ നിഷേധിച്ച് നടൻ വിജയ് സേതുപതി (Vijay Sethupathi)തന്നെ രംഗത്തെത്തിയിരുന്നു.
 Vijay Sethupathi : വിജയ് സേതുപതി - ശ്രുതി ഹാസൻ ചിത്രം ലാഭം സെപ്റ്റംബർ 9 ന് തീയറ്ററുകളിൽ എത്തുന്നു

Chennai : വിജയ് സേതുപതിയും (Vijay Sethupathi) ശ്രുതി ഹാസനും (Shruthi Haasan) കേന്ദ്ര കഥാപത്രങ്ങളായി എത്തുന്ന ചിത്രം ലാഭം സെപ്റ്റംബർ 9 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും. അന്തരിച്ച സംവിധായകൻ എസ്പി ജനനാഥനാണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹം ചിത്രം ഒരു സോഷ്യോ - പൊളിറ്റിക്കൽ ത്രില്ലറാണെന്ന് മുമ്പ് തന്നെ അറിയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശ്രുതി ഹാസൻ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ലാഭത്തിനുണ്ട്.

ചിത്രം ഒടിടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും. ഈ റിപ്പോർട്ടുകൾ നിഷേധിച്ച് നടൻ വിജയ് സേതുപതി (Vijay Sethupathi)തന്നെ രംഗത്തെത്തിയിരുന്നു. ചിത്രം തീയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. വിജയ് സേതുപതിയും ശ്രുതി ഹാസനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ലാഭം.

ALSO READ : KGF Chapter 2: കെജിഎഫിന്റെ രണ്ടാം ഭാഗം 2022 ഏപ്രിലിൽ തീയേറ്ററുകളിൽ എത്തുന്നു

ചിത്രത്തിന്റെ റിലീസിനായി പ്രക്ഷകരും ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്. 2020 ൽ തന്നെ ചിത്രീകരണം ആരംഭിച്ച ചിത്രമാണ് ലാഭം. 2020 മെയിൽ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് രോഗബാധ പടർന്ന് പിടിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു .

ALSO READ : Ganapath : കൃതി സനോൺ, ടൈഗർ ഷിറോഫ് ചിത്രം ഗണപത് 2022 ഡിസംബറിൽ എത്തുന്നു

പാക്കിരി എന്ന കര്‍ഷക നേതാവിനെ വിജയ്‌ സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത രൂപങ്ങളിലാണ് താര൦ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രുതി ഹാസൻ ചിത്രത്തിൽ പത്ര പ്രവർത്തകയായി ആണ് എത്തുന്നത്. കർഷകരുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി പോരാടുന്ന നേതാവായി ആണ് വിജയ് എത്തുന്നത്.

ALSO READ : പേടിക്കണ്ട താലിബാൻ തീവ്രവാദി അല്ല, അയ്യപ്പനും കോശിയും Telugu Remake ഭീംലനായകിൻ്റെ Glimpse Video ആണ്

ജഗപതി ബാബു വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കലൈയരസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ് 21 ന് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടിരുന്നു. സായ് ധൻഷിക, രമേശ് തിലക്, പൃഥ്വി രാജൻ, ജയ് വർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News