ചെന്നൈ : നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീര ആത്മഹത്യ ചെയ്ത നിലയിൽ. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ ഇന്ന് സെപ്റ്റംബർ 19ന് പുലർച്ചെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിജയ് ആന്റണിയുടെ ചെന്നൈ അൽവാർപേട്ട ഡിഡികെ റോഡിലുള്ള വീട്ടിലാണ് മകൾ ആത്മഹത്യ ചെയ്തത്. ഉടൻ തന്നെ പെൺകുട്ടിയെ അൽവാർപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടമാർ മരണം സ്ഥിരീകരിച്ചു. പെൺകുട്ടി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പുലർച്ചെ മൂന്ന് മണിക്കാണ് പെൺകുട്ടിയെ മുറിക്കുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈയിലെ പ്രമുഖ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ് മരിച്ച മീര. സംഭവത്തിൽ അൽവാർപേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജയ് ആന്റണി-ഫാത്തിമ ദമ്പതികളുടെ മൂത്ത മകളാണ് മീര. ലാറയാണ് സഹോദരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...