Avatar: The Way of Water: ഞെട്ടിക്കുന്ന പുതിയ ട്രയിലർ; അവതാർ ദി വേ ഓഫ് വാട്ടർ ഫൈനൽ ട്രൈലർ റിവ്യൂ

കണ്ണഞ്ചിക്കുന്ന ഫൈറ്റ് സീനുകളാണ് ഈ ട്രയിലറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മനുഷ്യരുടെ കൂടുതൽ അത്യാധുനികമായ യന്ത്രങ്ങൾ പാൻഡോറയിലേക്ക് കടന്ന് വന്നിട്ടുണ്ടെന്ന് ട്രൈലറിൽ നിന്ന് വ്യക്തമാണ്. ഇവ ഉപയോഗിച്ച് നാവി വിഭാഗക്കാഗക്കാർക്കിടയിലേക്ക് ആക്രമണം നടത്തുന്ന മനുഷ്യരെയും ട്രൈലറിൽ കാണാം. എന്നാൽ നാവി ഗോത്രത്തിന്‍റെ ഈ യുദ്ധത്തിൽ കടലിനടിയിലെ മെറ്റ്കൈന വംശക്കാർ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.

Written by - Ajay Sudha Biju | Edited by - Zee Malayalam News Desk | Last Updated : Nov 22, 2022, 04:24 PM IST
  • ഇതിൽ നിന്ന് രക്ഷ തേടി അവർ പോകുന്നത് പാൻഡോറയിൽ തന്നെ വെള്ളത്തിനടിയിൽ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർക്കിടയിലേക്കാണ്.
  • അവതാറിലെ വില്ലനായിരുന്ന കേണൽ മൈൽസ് ക്വാറിച്ച് ഒരു അവതാറിന്‍റെ രൂപത്തിൽ ഈ സിനിമയിൽ വില്ലനായി വീണ്ടും എത്തുന്നുണ്ട്.
  • മനുഷ്യരുടെ കൂടുതൽ അത്യാധുനികമായ യന്ത്രങ്ങൾ പാൻഡോറയിലേക്ക് കടന്ന് വന്നിട്ടുണ്ടെന്ന് ട്രൈലറിൽ നിന്ന് വ്യക്തമാണ്.
Avatar: The Way of Water: ഞെട്ടിക്കുന്ന പുതിയ ട്രയിലർ; അവതാർ ദി വേ ഓഫ് വാട്ടർ ഫൈനൽ ട്രൈലർ റിവ്യൂ

അവതാർ: ദി വേ ഓഫ് വാട്ടറിന്‍റെ ഫൈനൽ ട്രയിലർ പുറത്തിറങ്ങി. ആദ്യം പുറത്ത് വന്ന അവതാറിന്‍റെ ട്രയിലർ ഭൂരിഭാഗം ആരാധകരെയും അത്രത്തോളം തൃപ്തിപ്പെടുത്തിയിരുന്നില്ല. എന്നാൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന നിരവധി ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു പുതിയ ട്രയിലർ. ഈ ട്രയിലറിലൂടെ ചിത്രത്തിന്‍റെ കഥയെ സംബന്ധിച്ച ചില സൂചനകളും ലഭിക്കുന്നുണ്ട്. നമ്മൾ അവതാറിന്‍റെ ആദ്യ ഭാഗത്തിൽ കണ്ട ജേക്കിനും നേത്തിരിക്കും ഇപ്പോൾ മക്കളായി അവർ സന്തോഷത്തോടെ ജീവിക്കുന്നെന്ന് പുതിയ ട്രയിലർ കാണുമ്പോൾ മനസ്സിലാകും. എന്നാൽ പെട്ടെന്ന് അവർക്കിടയിലേക്ക് വീണ്ടും മനുഷ്യരുടെ ഒരു ആക്രമണം ഉണ്ടാകുന്നു. 

ഇതിൽ നിന്ന് രക്ഷ തേടി അവർ പോകുന്നത് പാൻഡോറയിൽ തന്നെ വെള്ളത്തിനടിയിൽ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർക്കിടയിലേക്കാണ്. അവർ ജേക്കിനെയും കുടുംബത്തെയും ആ ഗോത്രത്തിലെ മറ്റുള്ളവരെയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകുന്നു. തുടർന്ന് അവിടെയുള്ള ജീവിത രീതികളെക്കുറിച്ച് ജേക്കിനും സംഘത്തിനും അവർ പറഞ്ഞ് കൊടുക്കുന്നു. ഇതിനിടയിൽത്തന്നെ ജേക്കിന്‍റെ ആൺമക്കളിൽ ഒരാൾ കടലിനടിയിലെ മനുഷ്യർക്കിടയിലെ ഒരു പെൺ കുട്ടിയുമായി പ്രണയത്തിലാകുന്നതും കാണാം. ഇത്തരം കാര്യങ്ങളാണ് ട്രയിലറിൽ നിന്ന് പ്രധാനമായും മനസ്സിലാക്കാൻ സാധിക്കുന്നത്. 

Read Also: മാർവൽ സിനിമകൾക്ക് പ്രിയം കുറയുന്നു..! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

കണ്ണഞ്ചിക്കുന്ന ഫൈറ്റ് സീനുകളാണ് ഈ ട്രയിലറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മനുഷ്യരുടെ കൂടുതൽ അത്യാധുനികമായ യന്ത്രങ്ങൾ പാൻഡോറയിലേക്ക് കടന്ന് വന്നിട്ടുണ്ടെന്ന് ട്രൈലറിൽ നിന്ന് വ്യക്തമാണ്. ഇവ ഉപയോഗിച്ച് നാവി വിഭാഗക്കാഗക്കാർക്കിടയിലേക്ക് ആക്രമണം നടത്തുന്ന മനുഷ്യരെയും ട്രൈലറിൽ കാണാം. എന്നാൽ നാവി ഗോത്രത്തിന്‍റെ ഈ യുദ്ധത്തിൽ കടലിനടിയിലെ മെറ്റ്കൈന വംശക്കാർ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. അധവാ പങ്കെടുത്താലും മനുഷ്യരുടെ ആക്രമണത്തെ ചെറുത്ത് നിൽക്കാൻ അവർക്ക് സാധിക്കുമോ എന്നുള്ളതും സംശയമാണ്. 

അവതാറിലെ വില്ലനായിരുന്ന കേണൽ മൈൽസ് ക്വാറിച്ച് ഒരു അവതാറിന്‍റെ രൂപത്തിൽ ഈ സിനിമയിൽ വില്ലനായി വീണ്ടും എത്തുന്നുണ്ട്. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾക്ക് പുറമേ നിരവധി പുതിയ കഥാപാത്രങ്ങളെയും അവതാർ: ദി വേ ഓഫ് വാട്ടറിൽ കാണാൻ സാധിക്കും. അതിൽത്തന്നെ ഏറ്റവും പ്രധാനം ജേക്കിന്‍റെയും നേത്തിരിയുടെയും മക്കളാണ്. അവതാറിന്‍റെ അടുത്ത ഭാഗങ്ങളിൽ സുപ്രധാനമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ പോകുന്നത് ഈ പുതുമുഖങ്ങൾ തന്നെ ആകാനാണ് സാധ്യത. ഡിസംബർ 16 നാണ് അവതാർ: ദി വേ ഓഫ് വാട്ടർ തീയറ്ററുകളിലെത്തുന്നത്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News