Sheelu Abraham : കല്യാണം കഴിഞ്ഞാൽ ഭർത്താവ് പറയുന്നത് മാത്രം കേട്ട് ജീവിക്കേണ്ടവരല്ല സ്ത്രീകൾ; ഷീലു എബ്രഹാം

Sheelu Abraham Latest Interview : ഭാര്യയായി ഇരിക്കുമ്പോൾ സ്ത്രീകൾ സുന്ദരികളും സന്തോഷവതികളും ആയി ഇരിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ സന്തോഷം തരുന്ന ഒരു ഭർത്താവ് തന്നെയായിരിക്കും എന്നാണ് വിശ്വസിക്കുന്നതെന്നും ഷീലു എബ്രഹാം പറഞ്ഞു. 

Written by - Kaveri KS | Last Updated : Dec 7, 2022, 01:54 PM IST
  • ഭർത്താവിന് താനെന്ന് വെച്ചാൽ ഭയങ്കര സ്നേഹമാണെന്ന് താരം പറഞ്ഞു.
  • അദ്ദേഹത്തിൻറെ പിന്തുണ കൊണ്ട് മാത്രമാണ് തനിക്ക് സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതെന്ന് താരം പറഞ്ഞു.
  • കൂടാതെ ഭാര്യയായി ഇരിക്കുമ്പോൾ സ്ത്രീകൾ സുന്ദരികളും സന്തോഷവതികളും ആയി ഇരിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ സന്തോഷം തരുന്ന ഒരു ഭർത്താവ് തന്നെയായിരിക്കും എന്നാണ് വിശ്വസിക്കുന്നതെന്നും ഷീലു എബ്രഹാം പറഞ്ഞു.
Sheelu Abraham : കല്യാണം കഴിഞ്ഞാൽ  ഭർത്താവ് പറയുന്നത് മാത്രം കേട്ട് ജീവിക്കേണ്ടവരല്ല സ്ത്രീകൾ; ഷീലു എബ്രഹാം

ഭർത്താവിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ താൻ സാധാരണ വീട്ടമ്മമാരെ പോലെ വീടിനുള്ളിൽ ഒതുങ്ങി പോകുമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഷീലു എബ്രഹാം. ഭർത്താവിന് താനെന്ന് വെച്ചാൽ ഭയങ്കര സ്നേഹമാണെന്ന് താരം പറഞ്ഞു. അദ്ദേഹത്തിൻറെ പിന്തുണ കൊണ്ട് മാത്രമാണ് തനിക്ക് സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതെന്ന് താരം പറഞ്ഞു. കൂടാതെ ഭാര്യയായി ഇരിക്കുമ്പോൾ സ്ത്രീകൾ സുന്ദരികളും സന്തോഷവതികളും ആയി ഇരിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ സന്തോഷം തരുന്ന ഒരു ഭർത്താവ് തന്നെയായിരിക്കും എന്നാണ് വിശ്വസിക്കുന്നതെന്നും ഷീലു എബ്രഹാം പറഞ്ഞു. ഓൺലൈൻ മാധ്യമമായ ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. 

"പൌഡർ ഇടാൻ പോലും സമ്മതിക്കാത്ത ഭർത്താക്കന്മാർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാൽ കല്യാണം കഴിഞ്ഞാൽ ഭർത്താക്കന്മാർ പറയുന്നത് മാത്രം കേട്ട് ജീവിക്കണ്ടവരല്ല സ്ത്രീകൾ, ഭർത്താവ് പറയുന്നത് കേൾക്കണം എന്നാൽ  സ്വന്തം ഇഷ്ടവും നോക്കണം" എന്നും ഷീലു എബ്രഹാം അഭിമുഖത്തിൽ പറഞ്ഞു. ഷീലു അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വീകം ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് വീകം. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ധ്യാൻ ശ്രീനിവാസനാണ്.

ALSO READ: ഞാൻ കള്ളം പറയാറില്ല, കഥ പറയുമ്പോൾ ഇത്തിരി പൊലിപ്പിച്ച് പറയും; ധ്യാൻ ശ്രീനിവാസൻ

ചിത്രം സംവിധാനം ചെയ്യുന്നത് സാഗർ ഹരിയാണ്.  . ചിത്രം നവംബർ ആദ്യ വാരം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്‍നങ്ങൾ മൂലം റിലീസ് മാറ്റി വെക്കുകയായിരുന്നു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ ഷീലു എബ്രഹാം ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വീകം.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സാഗർ ഹരിയാണ്. ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസനെയും ഷീലു എബ്രഹാമിനെയും കൂടാതെ അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.  ധനേഷ് രവീന്ദ്രനാഥ്‌  ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹനാണ് നിർവ്വഹിക്കുന്നത് സംഗീതം സംവിധാനം  വില്യംസ് ഫ്രാൻസിസാണ് കൈകാര്യം ചെയ്യുന്നത്.

 കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News