Bermuda: ഷെയ്ൻ നി​ഗത്തിന്‍റെ 'ബര്‍മുഡ' മെയ്‌ 6 ന് പ്രേക്ഷകർക്ക് മുന്നിലെത്തുന്നു

യുവതാരം ഷെയ്ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം  "ബർമുഡ" യുടെ റിലീസ്  തിയതി പ്രഖ്യാപിച്ചു.   മെയ് 6 ന്  ചിത്രം  പ്രേക്ഷകർക്ക് മുന്നിലെത്തും.  റിലീസുമായി ബന്ധപ്പെട്ട പോസ്റ്റർ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2022, 10:45 PM IST
  • ഷെയ്ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം "ബർമുഡ" യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 6 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും
Bermuda: ഷെയ്ൻ നി​ഗത്തിന്‍റെ 'ബര്‍മുഡ' മെയ്‌ 6 ന്  പ്രേക്ഷകർക്ക് മുന്നിലെത്തുന്നു

Bermuda Movie Release: യുവതാരം ഷെയ്ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം  "ബർമുഡ" യുടെ റിലീസ്  തിയതി പ്രഖ്യാപിച്ചു.   മെയ് 6 ന്  ചിത്രം  പ്രേക്ഷകർക്ക് മുന്നിലെത്തും.  റിലീസുമായി ബന്ധപ്പെട്ട പോസ്റ്റർ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. 

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തിലെ നായിക.  നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. 

Also Read: 'ബര്‍മുഡ' യുമായി ഷെയ്ന്‍ നിഗം, യുവതാരത്തിന്റെ പുതിയ ചിത്രത്തിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഇന്ദുഗോപന്‍ സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്‍റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ചിത്രം.

ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News