തന്റെ പുതിയ ചിത്രമായ പഠാന്റെ വിജയത്തിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ. ഹിന്ദി ചലച്ചിത്ര വ്യവസായത്തിന് പുനർ ജീവൻ നൽകിയതിന് ആരാധകരോടും പ്രേക്ഷകരോടും ഷാരൂഖ് നന്ദി പറഞ്ഞു. തിങ്കളാഴ്ച മുംബൈയിൽ നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ആത്മവിശ്വാസം കുറവാണെന്നും ചിലപ്പോഴൊക്കെ പേടിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
സീറോയ്ക്ക് ശേഷം തനിക്ക് തീരെ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ വളരെ പേടിയും ഉണ്ടായിരുന്നു. സിനിമാ വ്യവസായത്തിന് ജീവന്‍ നല്‍കിയതിന് നന്ദി, ഒന്നും അസ്തമിച്ചിട്ടില്ല. തന്നെ സ്‌നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്, സിനിമാ അനുഭവം ഒരു പ്രണയാനുഭവമാണ്- ഷാരൂഖ് പറഞ്ഞു.
ALSO READ: Pathaan Box Office Collection Day 5: അഞ്ചിൽ നാല് ദിവസവും കളക്ഷൻ 50 കോടിക്ക് മുകളിൽ; ബോക്സ് ഓഫീസ് തകർത്ത് പടയോട്ടം തുടർന്ന് പത്താൻ
പത്താൻ സിനിമയുടെ സന്തോഷകരമായ റിലീസിനെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സിനിമയെ ഇത്രയധികം പിന്തുണച്ചതിന് പ്രേക്ഷകരോടും മാധ്യമങ്ങളോടും ഞങ്ങളെല്ലാം അങ്ങേയറ്റം നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ആളുകളെ വിളിച്ച് ഞങ്ങളുടെ സിനിമ സമാധാനപരമായി റിലീസ് ചെയ്യാൻ അനുവദിക്കണമെന്ന് അവരോട് ആവശ്യപ്പെടേണ്ടി വന്നു.
സിനിമ കാണലും സിനിമാനിർമ്മാണവും ഒരു സ്‌നേഹത്തിന്റെ അനുഭവമാണ്, ആളുകൾക്ക് വേണ്ടി ഈ ചിത്രം (പഠാൻ) റിലീസ് ചെയ്യാൻ ഞങ്ങളെ സഹായിച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു.അഞ്ച് ദിവസം കൊണ്ട് 542 കോടി നേടിയ പഠാൻ ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ നേടി. യാഷ് രാജ് ഫിലിംസ് പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച്, റിപ്പബ്ലിക് ദിനത്തിന് ശേഷമുള്ള അഞ്ച് ദിവസത്തിൽ ഇന്ത്യയിൽ 60.75 കോടി (ഹിന്ദി- 58.5 കോടി, എല്ലാ ഡബ്ബ് ചെയ്ത പതിപ്പുകളും- 2.25 കോടി) നേടി. ഇന്ത്യയിൽ നിന്നുള്ള ആകെ കളക്ഷൻ 70 കോടി ആയി.
അഞ്ചാം ദിവസത്തെ ഓവർസീസ് ഗ്രോസ് 42 കോടി രൂപയാണ്. റിലീസ് ചെയ്ത് നാലാം ദിവസം മൊത്തം കളക്ഷൻ 112 കോടി രൂപയായി. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസം കൊണ്ട് 542 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് 335 കോടിയും വിദേശ രാജ്യങ്ങളില്‍ നിന്നായി 207 കോടിയും ചിത്രം നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...